രാജ്യസഭാ തെരഞ്ഞെടുപ്പ്; അസമില്‍ 2 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ
നാഗോണ്‍: (www.kasargodvartha.com 28.03.2022) ആറ് സംസ്ഥാനങ്ങളിലെ 13 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച് 31ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അസമില്‍ ബിജെപി രണ്ട് സീറ്റുകളിലും വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭാരതീയ ജനതാ പാര്‍ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ടിയുമായി ചര്‍ച നടത്തിവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍ പലരും ബിജെപിയില്‍ ചേരുമെന്നതിനെക്കുറിച്ച് പാര്‍ടിക്ക് അറിവില്ല. പാര്‍ടി പുറപ്പെടുവിച്ച വിപ് പാലിക്കാന്‍ സ്ഥാനാര്‍ഥികളില്‍ പലരും ബാധ്യസ്ഥരല്ലെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. അസമില്‍ യുനൈറ്റഡ് പീപിള്‍സ് പാര്‍ടി ലിബറലുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
മാര്‍ച് 31ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ വൈകിട്ട് അഞ്ച് മണിയോടെ വോടെണ്ണല്‍ നടക്കും. മാര്‍ച് 31 തന്നെയാണ് ഫലം പ്രഖ്യാപനവും ഉണ്ടാവുക.
Keywords: News, National, RajyaSabha-Election, Election, Top-Headlines, BJP, Politics, Assam, RS polls: Assam CM Himanta Bishwa Sharma says BJP will win.