റിപബ്ലിക് ദിനാഘോഷങ്ങളുടെ ഫ്‌ലൈപാസ്റ്റില്‍ ഭാഗമാകുക 75 വിമാനങ്ങള്‍
Jan 20, 2022, 19:04 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 20.01.2022) ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഫ്‌ലൈപാസ്റ്റില്‍ 75 വിമാനങ്ങള്‍ ഭാഗമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണു 75 വിമാനങ്ങള്‍ അണിനിരക്കുന്നതെന്ന് വ്യോമസേന വൃത്തങ്ങള്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ലൈപാസ്റ്റാകും ഇത്തവണയെന്നും വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. കര, നാവിക സേനകളുടെ വ്യോമ വിഭാഗത്തിലെ വിമാനങ്ങളും ഭാഗമാകും. ജാഗ്വര്‍, റഫാല്‍, നാവികസേനയുടെ മിഗ് 29കെ, പി81 നിരീക്ഷണ വിമാനം തുടങ്ങിവയയുണ്ടാകും.

അതേസമയം കേരളമുള്‍പെടെയുള്ള സംസ്ഥാനങ്ങളുടെ ഫ്‌ലോട് റിപബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീനാരായണ ഗുരുവും ജടായുപ്പാറയും ഉള്‍പെട്ട ഫ്‌ലോടിന്റെ ആശയമാണ് കേരളം സമര്‍പിച്ചിരുന്നത്. 56 അപേക്ഷകളില്‍ 21 എണ്ണമാണ് അന്തിമ പട്ടികയിലുള്ളത്. കേരളം, തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളുടെ ഫ്‌ലോടുകള്‍ വിശദമായ ചര്‍ചകള്‍ക്കും നടപടികള്‍ക്കും ശേഷമാണ് തള്ളിയത്.
Keywords: New Delhi, News, National, Top-Headlines, Republic day celebrations, Republic Day , Flypast, Largest, Grandest, Republic Day to have largest and grandest flypast in 2022.
Keywords: New Delhi, News, National, Top-Headlines, Republic day celebrations, Republic Day , Flypast, Largest, Grandest, Republic Day to have largest and grandest flypast in 2022.