സിയുഇടി രജിസ്‌ട്രേഷന്‍ ഏപ്രില്‍ 2 മുതല്‍ ആരംഭിക്കും
Apr 1, 2022, 18:55 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.04.2022) വിവിധ കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിനായുള്ള കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സിയുഇടി) രജിസ്‌ട്രേഷന്‍ പ്രക്രിയ ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കും. സിയുഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (cuet(dot)samarth(dot)ac(dot)in) വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.
നാഷനല്‍ ടെസ്റ്റിങ് ഏജെന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്‌സൈറ്റിലും (nta(dot)ac(dot)in) വിവരങ്ങള്‍ ലഭ്യമാണ്. സിയുഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏപ്രില്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

എന്‍ടിഎ ഇതുവരെ പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലൈയില്‍ പരീക്ഷയുണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയതിന് ശേഷം സിയുഇടിയുടേയും എന്‍ടിഎയുടേയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Keywords: New Delhi, News, National, Top-Headlines, Registration, Examination, Registration for the CUET begins on April 2.
Keywords: New Delhi, News, National, Top-Headlines, Registration, Examination, Registration for the CUET begins on April 2.