സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് നല്‍കിയില്ല; അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം പിതാവ് ബൈക്കിലിരുന്ന് ചുമലില്‍ വെച്ച് കൊണ്ടുപോയി
May 1, 2017, 14:30 IST
ബംഗളൂരു: (www.kasargodvartha.com 01.05.2017) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് നല്‍കാതിരുന്നതോടെ അപകടത്തില്‍ മരിച്ച മൂന്ന് വയസുള്ള മകന്റെ മൃതദേഹം പിതാവ് ബൈക്കിലിരുന്ന് ചുമലില്‍ വെച്ച് കൊണ്ടുപോയി. അനെകലിലെ ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം.
അനെകല്‍ കര്‍പൂര്‍ ഗെയ്റ്റിന് സമീപത്ത് വെച്ച് വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ മകന്‍ റഹീമിനെയും കൊണ്ട് പിതാവ് രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അപ്പോഴേക്കും റഹീം മരണപ്പെട്ടിരുന്നു. എന്നാല്‍ വിവരം പോലീസില്‍ അറിയിക്കാതെ, പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി പിതാവ് കുട്ടിയുടെ മൃതദേഹവുമായി പോവുകയായിരുന്നുവെന്നും, ഇതേതുടര്‍ന്നാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ആംബുലന്‍സ് ലഭിക്കാതായതോടെ മകന്റെ മൃതദേഹം ചുമന്ന് പിതാവ് ആശുപത്രി ഗേറ്റിന് പുറത്ത് ഒരു മണിക്കൂറോളം കാത്തിരുന്നു. പിന്നീട് അതുവഴി വന്ന ബൈക്കിലിരുന്ന് മൃതദേഹം ചുമലില്‍ വെച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം മരണ വിവരം യഥാസമയം പോലീസില്‍ അറിയിക്കാതിരുന്നത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് അനെകാല്‍ താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ഞ്ജാനപ്രകാശ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇവര്‍ ആസാം സ്വദേശികളും അനെകാലില്‍ കൂലിവേല ചെയ്ത് ജീവിക്കുന്നവരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Hospital, Death, Son, Bike, Police, Postmortem, Health, Ambulance, Guardians, Refused ambulance by govt hospital, man carries 3-yr-old son's body.