city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

RBI | റിപോ നിരക്ക് വീണ്ടും കൂട്ടി ആര്‍ ബി ഐ: ഉയര്‍ത്തിയത് 0.25 ശതമാനം; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഇനിയും കൂടും

ന്യൂഡെല്‍ഹി: (www.kasargodvartha.com) ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടി. റിസര്‍വ് ബാങ്ക് പണനയ സമിതി യോഗത്തിനു പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടര്‍ചയായ ആറാം തവണയാണ്. റിപോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും.

RBI | റിപോ നിരക്ക് വീണ്ടും കൂട്ടി ആര്‍ ബി ഐ: ഉയര്‍ത്തിയത് 0.25 ശതമാനം; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഇനിയും കൂടും

ഫലത്തില്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവ് കാലയളവോ വര്‍ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടുമെങ്കിലും, വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വര്‍ധന സ്ഥിരനിക്ഷേപ പലിശ നിരക്കില്‍ ഉണ്ടാകാറില്ല.

ഈ സാമ്പത്തിക വര്‍ഷം ഇതിനു മുന്‍പ് അഞ്ചു തവണയാണ് റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ചേര്‍ന്നത്. അഞ്ച് തവണയും റിപോ നിരക്ക് ഉയര്‍ത്തിയിരുന്നു. മൊത്തം 2.25 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2022 മേയ് മാസത്തില്‍ 0.4 ശതമാനവും ജൂണ്‍, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ 0.50 ശതമാനവും ഡിസംബറില്‍ 0.35 ശതമാനവുമാണ് കൂട്ടിയത്. ഇതിനു പിന്നാലെയാണ് ആറാം തവണയും നിരക്ക് വര്‍ധിപ്പിച്ചത്.

വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളില്‍ 0.25% വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നു നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു. റിപോ നിരക്കിനു പകരം റിവേഴ്‌സ് റീപോ നിരക്ക് കൂട്ടുമെന്ന വാദവും ഉയര്‍ന്നിരുന്നു.

എന്താണ് റിപോ നിരക്ക്

വായ്പാ ഡിമാന്‍ഡ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ ആര്‍ബിഐ ബാങ്കുകള്‍ക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപോ.

എന്താണ് റിവേഴ്‌സ് റിപോ?

വായ്പ നല്‍കാന്‍ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞുകൂടിയാല്‍ ആര്‍ബിഐ അതു നിക്ഷേപമായി സ്വീകരിക്കും. അതിനു ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ.

Keywords: RBI hikes repo rate to 6.5%, real GDP growth at 6.4% for 2023-24, New Delhi, News, Bank, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia