Notice In Old Case | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: 5 വര്‍ഷം മുമ്പുള്ള കേസില്‍ രാജസ്താനിലെ ബിജെപി എംഎല്‍എയ്ക്ക് നോടീസ്; 'പാര്‍ടിയുടെ കുതന്ത്രങ്ങള്‍ തിരിച്ചടിയായി' എന്ന് ഭര്‍ത്താവ്
ജയ്പൂര്‍: (www.kasargodvartha.com) അഞ്ച് വര്‍ഷം മുമ്പുള്ള ആക്രമണ കേസില്‍ ബിജെപി നിയമസഭാംഗം ചന്ദ്രകാന്ത മേഘ്വാളിന് രാജസ്താന്‍ പൊലീസ് ചൊവ്വാഴ്ച നോടീസ് അയച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ കോണ്‍ഗ്രസ് നടത്തുന്ന സമ്മര്‍ദ തന്ത്രമായാണ് ബിജെപി ഇതിനെ കാണുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട് മേഘ്വാളിനെ ഭീഷണിപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപി അധികാരത്തിലിരുന്നപ്പോഴാണ് ഗെഹ്വാളിനെതിരെ കേസെടുത്തതെന്ന് പറഞ്ഞ് അദ്ദേഹം ആരോപണം തള്ളിക്കളഞ്ഞു.
2017 ഫെബ്രുവരിയില്‍ കോട്ടയിലെ മഹാവീര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസോറൈപടന്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മേഘ്വാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ സഹകരിക്കാന്‍ പൊലീസിന് മുമ്പാകെ ഹാജരാകാന്‍ നോടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവില്‍ മറ്റ് ബിജെപി എംഎല്‍എമാര്‍ക്കൊപ്പം ജയ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള റിസോര്‍ടില്‍ കഴിയുന്ന മേഘ്വാളിന് തിങ്കളാഴ്ച സിആര്‍പിസി സെക്ഷന്‍ 41(എ) പ്രകാരമാണ് നോടീസ് നല്‍കിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി മഹാവീര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും പോയില്ല.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേസുകുടെ പേരില്‍ ബിജെപി എംഎല്‍എയെ ഭീഷണിപ്പെടുത്താനുള്ള ദുരുദ്ദേശ്യപരമായ ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. ഗെഹ്ലോട് തീകൊണ്ട് കളിക്കരുത്. തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് അവസാനിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
മേഘ്വാളിനെ അറസ്റ്റ് ചെയ്ത്ാല്‍ ജൂണ്‍ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട് ചെയ്യുന്നതില്‍ നിന്ന് അവരെ തടയാനും അതുവഴി ബിജെപിയുടെ ഒരു വോട് കുറയ്ക്കാനും ആകും. എംഎല്‍എയെ ബന്ധപ്പെടാന്‍ ദേശീയമാധ്യമങ്ങള്‍ക്ക് പോലും കഴിഞ്ഞില്ല. എന്നാല്‍ 'ബിജെപിയുടെ കുതന്ത്രങ്ങള്‍ പാര്‍ടിക്ക് തിരിച്ചടിയായി' എന്ന് കേസിലെ കൂട്ടുപ്രതിയായ അവരുടെ ഭര്‍ത്താവുമായ നരേന്ദ്ര മേഘ്വാള്‍ ടൈംസ് ഓഫ് ഇന്‍ഡ്യയോട് പറഞ്ഞു.
Keywords: Jaipur, News, National, Top-Headlines, RajyaSabha-Election, Election, Rajya Sabha polls: BJP MLA Chandrakanta Meghwal gets notice in old case, skips cop summons.