Assembly-Election | 'പാര്‍ടി നല്ലൊരാളെ തന്നെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്'; രാജസ്താനില്‍ എംഎല്‍എ ശഫിയ ഖാന് പകരം സിറ്റിങ് സീറ്റില്‍ ഭര്‍ത്താവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്
ജയ്പുര്‍: (KasargodVartha) രാജസ്താനില്‍ കോണ്‍ഗ്രസില്‍ സിറ്റിങ് എംഎല്‍എ ശഫിയ ഖാന് സീറ്റില്ല. പകരം ഇത്തവണ സിറ്റിങ് സീറ്റില്‍ ഭര്‍ത്താവ് സുബൈര്‍ ഖാനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നേരത്തെ അല്വാരിലെ രാംഘഡ് മണ്ഡലത്തില്‍ രണ്ട് തവണ പരാജയപ്പെട്ടയാളെയാണ് സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നത്.
അതേസമയം പാര്‍ടി നല്ലൊരാളെ തന്നെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതെന്നും എന്നാല്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ നേടിയെക്കാന്‍ വേണ്ടി ഇനിയും കാത്തിരിക്കണമെന്നും ശഫിയ ഖാന് പറഞ്ഞു. തുടര്‍ചയായി രണ്ടുതവണ സുബൈര്‍ പരാജയപ്പെട്ടതിന് പിന്നാലെ 2018ലാണ് ശഫിയയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചെങ്കിലും ഇത്തവണ ശഫിയ ഖാന് പകരം സുബൈറിനെ കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ഥിയാക്കി.
നിലവില്‍ മേവത് വികസനബോര്‍ഡ് ചെയര്മാന് ആണ് സുബൈര്‍. അതേസമയം ഭാര്യയ്ക്ക് മറ്റേതെങ്കിലും മണ്ഡലം നല്‍കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സുബൈര്‍ തള്ളിക്കളഞ്ഞു. ഒരു കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് മത്സരിക്കാനുള്ള അവസരം നല്‍കുന്നത് ന്യായമല്ലെന്നും പാര്‍ടിയിലെ മറ്റുള്ളവരേയും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സുബൈര്‍ പറഞ്ഞു.
Keywords: News, National, National News, Political News, Party, Rajasthan, MLA, Husband, Congress, Politics, Assembly Election, Rajasthan MLA loses ticket to husband, says party chose ‘better person’.