city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് എല്ലാ കോളജുകളില്‍ നിന്നും പഠന യാത്ര നിര്‍ബന്ധം; പാഠപുസ്തകങ്ങളില്‍ ചരിത്രം മാറ്റിയെഴുതിയതിന് പിന്നാലെ പുതിയ നിര്‍ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 29.10.2017) ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് എല്ലാ കോളജുകളില്‍ നിന്നും പഠന യാത്ര നിര്‍ബന്ധമായി രാജസ്ഥാന്‍ സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ ചരിത്രം മാറ്റിയെഴുതിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഉദയ്പുരില്‍ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി പഠനയാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ ഓഗസ്റ്റില്‍ സന്ദര്‍ശിച്ചിരുന്നു. മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ത്ഥാടന സഞ്ചാര കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്. പഠനകേന്ദ്രത്തിനായി ഒക്ടോബര്‍ 23ന് അവതരിപ്പിച്ച ബജറ്റില്‍ വന്‍ തുകയും വിലയിരുത്തിയിട്ടുണ്ട്.
ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് എല്ലാ കോളജുകളില്‍ നിന്നും പഠന യാത്ര നിര്‍ബന്ധം; പാഠപുസ്തകങ്ങളില്‍ ചരിത്രം മാറ്റിയെഴുതിയതിന് പിന്നാലെ പുതിയ നിര്‍ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  New Delhi, National, Top-Headlines, RSS, Rajasthan Govt makes visit to Pratap Gaurav Kendra mandatory for college students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia