Earthquake | രാജസ്താനില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
Aug 22, 2022, 08:47 IST
ജയ്പൂര്‍: (www.kasargodvartha.com) രാജസ്താനിലെ ബികാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച പുലര്‍ചെ 2.01 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. എന്‍സിഎസ് റിപോര്‍ട് പ്രകാരം ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ്. അതേസമയം ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: News, National, Top-Headlines, Rajasthan, Earthquake, Bikaner, Rajasthan: Earthquake of 4.1 magnitude hits Bikaner.