വിദ്യാര്‍ഥികളുടെ ദുരിതങ്ങള്‍ക്ക് നേരെ സര്‍കാര്‍ കണ്ണടക്കുന്നു, നീറ്റ് പരീക്ഷ മാറ്റിവയ്ക്കണം: രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: (www.kasargodvartha.com 07.09.2021) കോവിഡ് വ്യാപന സാഹചര്യത്തില്‍ മെഡികല്‍ പ്രവേശന പരീക്ഷയായ നീറ്റ് നടത്താനുള്ള സര്‍കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുടെ ദുരിതങ്ങള്‍ക്ക് നേരെ സര്‍കാര്‍ കണ്ണടക്കുന്നു. നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്നും എല്ലാവര്‍ക്കും തുല്യമായ പരിഗണന ലഭിക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
സെപ്തംബര്‍ 12ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
16 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്നായിരുന്നു കോടതി അറിയിച്ചത്. പരീക്ഷ നടപടികളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. അത് മാറ്റിവെക്കാന്‍ നിര്‍ദേശിക്കുന്നത് ശരിയുമല്ല എന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Keywords: New Delhi, News, National, Top-Headlines, Rahul_Gandhi, Examination, Students, Education, Court, Rahul says government blind to students' distress, asks to postpone NEET