മെയ്ക് ഇന്‍ ഇന്‍ഡ്യയെ പറ്റി സംസാരിക്കുന്നു, എന്നിട്ട് മധ്യ വ്യവയാസങ്ങളെല്ലാം തച്ചുടച്ചു; ഇപ്പോള്‍ രണ്ട് വിഭിന്നമായ ഇന്‍ഡ്യകള്‍ സൃഷ്ടിക്കപ്പെട്ടു, ഒന്ന് പണക്കാര്‍ക്കും ഒന്ന് ദരിദ്രര്‍ക്കും വേണ്ടി: രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: (www.kasargodvartha.com 03.02.2022) മോദി സര്‍കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഇപ്പോള്‍ രണ്ട് വിഭിന്നമായ ഇന്‍ഡ്യകള്‍ സൃഷ്ടിക്കപ്പെട്ടു, ഒന്ന് പണക്കാര്‍ക്കും ഒന്ന് ദരിദ്രര്‍ക്കും വേണ്ടിയെന്ന് ലോക്സഭയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
'നിങ്ങള്‍ മെയ്ക് ഇന്‍ ഇന്‍ഡ്യയെ പറ്റി സംസാരിച്ചിട്ട് ചെറുകിട, മധ്യ വ്യവയാസങ്ങള്‍ ഇതിനകം തച്ചുടച്ചു. പിന്നെങ്ങനെ മെയ്ക് ഇന്‍ ഇന്‍ഡ്യ സാധ്യമാകും? ചെറുകിട വ്യവസായങ്ങള്‍ക്കാണ് രാജ്യത്ത് തൊഴില്‍ കൊണ്ടുവരാന്‍ സാധിക്കുക. കേന്ദ്രം സ്റ്റാന്‍ഡ് അപ് ഇന്‍ഡ്യ, മെയ്ഡ് ഇന്‍ ഇന്‍ഡ്യ എന്നെല്ലാം പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ ഇന്‍ഡ്യയിലെ തൊഴിലില്ലായ്മ പെരുകുകയാണ്. രണ്ട് വിഭിന്നമായ ഇന്‍ഡ്യകള്‍ സൃഷ്ടിക്കപ്പെട്ടതിന് കാരണം കേന്ദ്രത്തിന്റെ ദിശാബോധമില്ലാത്ത നയങ്ങളാണ്. ഇന്‍ഡ്യയില്‍ രാജഭരണം തിരികെ കൊണ്ടുവരാനുള്ള ബിജെപി ശ്രമം വിലപ്പോവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡ്യയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാമെന്ന നിങ്ങളുടെ വ്യാമോഹം ഒരിക്കലും നടക്കില്ല. എന്റെ മുതുമുത്തച്ഛന്‍ (നെഹ്റു) 15 കൊല്ലം ജയിലില്‍ കിടന്നു. എന്റെ അമ്മൂമ്മ 32 തവണ വെടിയേറ്റാണ് മരിച്ചത്. എന്റെ അച്ഛന്‍ കത്തിച്ചാമ്പലാവുകയായിരുന്നു. ഞാന്‍ പറയുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം. നിങ്ങള്‍ വളരെ അപകടകരമായ കാര്യമാണ് ചെയ്യുന്നത്. ഇത് നിര്‍ത്തണമെന്നാണ് എന്റെ ഉപദേശം. ഇത് നിര്‍ത്തിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു.
അംബാനിയെയും അദാനിയെയും രാഹുല്‍ വിമര്‍ശിച്ചു. ഇരട്ട 'എ' വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. 'പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സര്‍കാര്‍ തീ കൊണ്ട് കളിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആര്‍എസ്എസും ബിജെപിയും ദുര്‍ബലമാക്കുകയാണ്. റിപബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്‍ഡ്യ ഒറ്റപ്പെട്ടു. ചൈനയെയും പാകിസ്താനെയും ഒന്നിപ്പിച്ചുവെന്ന മഹാപരാധമാണ് മോദി സര്‍കാര്‍ ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.
Keywords: News, National, India, New Delhi, Top-Headlines, Rahul_Gandhi, Politics, Political party, BJP, Congress, Narendra-Modi, Rahul Gandhi hits out at Modi govt, says two Indias created, one for rich and one for poor#WATCH | "The Judiciary, the Election Commission, Pegasus, these are all instruments of destroying the voice of the union of states," says Congress MP Rahul Gandhi in Lok Sabha pic.twitter.com/BQzxXf9VM7
— ANI (@ANI) February 2, 2022