Tragedy | കോലാറിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറ അടർന്നുവീണ് തൊഴിലാളി മരിച്ചു
● കോലാർ മാലൂർ താലൂക്കിലെ മകരഹള്ളിയിലാണ് ദുരന്തം.
● മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ്.
● രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബെംഗ്ളുറു: (KasargodVartha) കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലിയിലെ മകരഹള്ളിക്ക് സമീപം ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറ അടർന്നുവീണ് ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷാണ് (60) ദാരുണമായി മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഈശ്വർ, ഹരീഷ് എന്നിവരാണ് നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഹരീഷ് ഗൗഡ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് സൂപ്രണ്ട് ബി നിഖിൽ, മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ
സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് പൊ ലീസ് അന്വേഷണം ആരംഭിച്ചു.
A worker died and two others were injured in a quarry explosion in Kolar. The deceased, Venkatesh, was from Andhra Pradesh. Police are investigating the cause of the accident.
#KolarAccident, #QuarryExplosion, #WorkerDeath, #AndhraPradesh, #KarnatakaNews, #Accident