Anil Kumble | അനില്‍ കുംബ്ലെയെ പരിശീല സ്ഥാനത്തുനിന്ന് നീക്കി പന്‍ജാബ് കിംഗ്‌സ്
മൊഹാലി: (www.kasargodvartha.com) ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെ പരിശീല സ്ഥാനത്തുനിന്ന് നീക്കി പന്‍ജാബ് കിംഗ്‌സ്. കുംബ്ലെയുമായി കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. 2020 മുതല്‍ പന്‍ജാബ് കിംഗ്‌സിനൊപ്പമുള്ള കുംബ്ലെയുടെ പരിശീലനം വിമര്‍ശിക്കപ്പെട്ടിരുന്നതാണ്.
ഇന്‍ഗ്ലന്‍ഡിനെ ലോക ചാംപ്യന്മാരാക്കിയ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍, പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്, മുന്‍ ഇന്‍ഡ്യന്‍ പരിശീലകന്‍ എന്നിവരുടെ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പന്‍ജാബ് കിംഗ്‌സ് പരിഗണിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, ഇതില്‍ വ്യക്തതയില്ല.
കുംബ്ലെ പരിശീലകനായതിനു ശേഷം ഒരിക്കല്‍ പോലും പന്‍ജാബ് കിംഗ്‌സിന് പ്ലേ ഓഫിലെത്താന്‍ സാധിച്ചിരുന്നില്ല. 2020, 21 സീസണുകളുല്‍ അഞ്ചാമതും കഴിഞ്ഞ സീസണില്‍ ആറാമതുമായിരുന്നു പന്‍ജാബ് ഫിനിഷ് ചെയ്തത്. അതേസമയം, പന്‍ജാബ് കിംഗ്‌സ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ഇന്‍ഡ്യന്‍ താരം മായങ്ക് അഗര്‍വാളിനെ മാറ്റുമെന്ന റിപോര്‍ടുകള്‍ ഫ്രാഞ്ചൈസി തള്ളി. അത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
Keywords: News, National, Top-Headlines, Sports, Punjab Kings (PBKS) End Contract With Head Coach Anil Kumble.