city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: (www.kasargodvartha.com 24.04.2017) വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വ്യാവസായികം തുടങ്ങിയ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്  ഇക്കാര്യം ആവശ്യപ്പെട്ടത്.

വിദേശ നിക്ഷേപ നയങ്ങള്‍ ലഘൂകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളിലെ വിദേശ നിക്ഷേപത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും യോഗം വ്യക്തമാക്കി.

വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം: പ്രധാനമന്ത്രി

ഇന്‍ഷൂറന്‍സ് ബ്രോക്കിംഗ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അവസരം സൃഷ്ടിക്കുന്നതിനായി സാമ്പത്തിക വകുപ്പും വ്യാവസായിക വകുപ്പു തമ്മില്‍ കൂടിയാലോചിക്കണമെന്നും യോഗത്തില്‍ ചർച്ചയായി. ഫാര്‍മസ്യൂട്ടികള്‍, കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് തുടങ്ങിയ മേഖലയിലെ വിദേശ നിക്ഷേപവും യോഗത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: PMO ask departments to provide enabling framework to attract FDI The Prime Minister's Office (PMO) has asked all the ministries and departments to modify enabling framework and regulations in tune with the liberalised FDI policy with a view to attracting more foreign investment.


Keywords: New Delhi, Prime Minister, Meeting, Insurance, Foreign Investment, Defence, Investment, Finance Department, Considered.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia