ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം താത്കാലികമായി മാറ്റിവെച്ചു
May 14, 2017, 07:30 IST
മുംബൈ: (www.kasargodvartha.com 14/05/2017) കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം താത്കാലികമായി മാറ്റിവച്ചു. ബുധനാഴ്ച്ച പെട്രോളിയം കമ്പനികള്‍ പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് തീരുമാനം താത്കാലികമായി മാറ്റിവച്ചത്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഞായാറാഴ്ച്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുവാന്‍ പമ്പുടമകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പമ്പുടമകളുടെ ലാഭവിഹിതം വര്‍ധിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള പെട്രോള്‍ പമ്പുടമകള്‍ അനിശ്ചികാല സമരം ആരംഭിക്കാനിരിക്കെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പെട്രോളിയം കമ്പനികള്‍ അറിയിക്കുകയായിരുന്നു.
അതേ സമയം, കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഞായറാഴ്ച 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് വഞ്ചനാദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികള്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Petrol Pump Owners changed their decision to close pumps on sundays
Keywords: Mumbai, Petrol-Pump, Kerala, State, Report, India, Sunday, Decision, Temporarily, Pump Owners, Discussion, Company, Strike.