രാജ്യത്ത് പൗരത്വം കത്തുമ്പോള്‍ ആരുമറിയാതെ ഇന്ധനവില വര്‍ധിക്കുന്നത് ദിനംപ്രതി, ഇറാന്-അമേരിക്ക സംഘര്‍ഷവും തിരിച്ചടി
Jan 5, 2020, 12:12 IST
കൊച്ചി: (www.kasaragodvartha.com 05.01.2020) പൗരത്വഭേദഗതി നിയമത്തില്‍ രാജ്യം പ്രക്ഷുബ്ധമായതോടെ ആരുമറിയാതെ ദിനംപ്രതി മേലോട്ട് കുതിക്കുകയാണ് ഇന്ധനവില. ഒരു മാസത്തിനിടെ രണ്ടു രൂപയിലധികം വര്‍ധനയാണ് സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായത്. ഞായറാഴ്ച പെട്രോളിന് 10 പൈസയും, ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 രൂപയും, ഡീസലിന് 72.24 രൂപയുമാണ് ഞായറാഴ്ചത്തെ വില. ബ്രെന്‍ഡ് ക്രൂഡോയിലിന് 68.60 രൂപയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധന വിലയെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍. ഇറാന് സൈനിക മേധാവിയെ കഴിഞ്ഞ ദിവസം അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചിരുന്നു. ഇതേതുടര്‍ന്ന് പശ്ചിമേഷ്യന്‍ അതിര്‍ത്തികള്‍ യുദ്ധസമാന സാഹചര്യമാണ്. ഏത് സമയത്തും തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരാനാണ് സാധ്യത.
ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം ഇറാന്റെ കൈവശമാണ്. കഴിഞ്ഞ ഒരു മാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറാന്, ഇറാഖ് രാജ്യങ്ങള്‍ മാത്രം ഉല്പാദിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Petrol, Price, National, news, Protest, Clash, Kochi, Petrol price up 10 paise, diesel by 12 paise in Kerala < !- START disable copy paste -->