city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വാങ്ങലില്ല, വില്‍ക്കലില്ല'; ദിവസേനയുള്ള വില നിര്‍ണയത്തിനെതിരെ പെട്രോള്‍ വിതരണ സംഘടന അനിശ്ചിതകാല സമരത്തിലേക്ക്

ന്യൂഡല്‍ഹി: (www.kasargodvartha.com 11.06.2017) ദിവസേനയുള്ള വില നിര്‍ണയത്തിനെതിരെ പെട്രോള്‍ വിതരണ സംഘടന അനിശ്ചിതകാല സമരത്തിലേക്ക്. ജൂണ്‍ 24 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ദ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേര്‍സ് വ്യക്തമാക്കി. രാജ്യത്തെ എല്ലാ വിതരണക്കാരുടെയും സംയുക്താഭിമുഖ്യത്തിലാണ് സമരം.

അനിശ്ചിതകാല സമരത്തിന് മുന്നോടിയായി 16ന് 'വാങ്ങലില്ല, വില്‍ക്കലില്ല' സൂചനാ സമരം നടത്തും. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ 24 മുതല്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്നും സംഘടന പ്രസിഡന്റ് അശോക് ബധ്വാര്‍ അറിയിച്ചു. പുതിയ വില നിര്‍ണയ സംവിധാനം പെട്രോളിയം കമ്പനികള്‍ക്കു മാത്രമേ ഉപകരിക്കൂവെന്നും വിതരണക്കാരെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പെട്രോളിയം മന്ത്രാലയത്തിന് സമരക്കാര്‍ കത്തയച്ചിട്ടുണ്ട്.

'വാങ്ങലില്ല, വില്‍ക്കലില്ല'; ദിവസേനയുള്ള വില നിര്‍ണയത്തിനെതിരെ പെട്രോള്‍ വിതരണ സംഘടന അനിശ്ചിതകാല സമരത്തിലേക്ക്


രാത്രി 12 മണിയും കഴിഞ്ഞാണ് സാധാരണഗതിയില്‍ എണ്ണ കമ്പനികള്‍ വില നിര്‍ണയിച്ച കാര്യം പുറത്തറിയുന്നത്. പുതിയ വിലയെപ്പറ്റി വിതരണക്കാര്‍ക്ക് ധാരണയില്ലാത്തതിനാല്‍ കാത്തിരിക്കേണ്ടി വരും. എല്ലാ പൊതുമേഖലാ എണ്ണ കമ്പനികളുടെയും പ്രവര്‍ത്തനം ഓട്ടോമാറ്റിക് അല്ല. ഇത് വിതരണത്തെ ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

Keywords:  India, New Delhi, National, Top-Headlines, news, Petrol, Petrol-pump, Protest, Strike, Petrol price revision: Traders threaten indefinite strike.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia