രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന; പെട്രോള്‍ ലിറ്ററിന് 1.39 രൂപയും, ഡീസലിന് 1.04 രൂപയും കൂട്ടി
Apr 16, 2017, 11:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 16.04.2017) രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 1.39 രൂപയും ഡീസല്‍ വില ലിറ്ററിന് 1.04 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നിന് പെട്രോള്‍ വില ലിറ്ററിന് 4.85 രൂപയും ഡീസലിന് 3.41 രൂപയും കുറച്ചതിന് പിന്നാലെയാണ് ഈ വര്‍ധന.
നിലവില്‍ രണ്ടാഴ്ചയിലൊരിക്കലാണ് രാജ്യത്ത് എണ്ണ വില പരിഷ്‌കരിക്കുന്നത്. ഈ രീതി മാറ്റി ദിവസവും എണ്ണ വില പരിഷ്‌കരിക്കുന്ന സമ്പ്രദായം തെരഞ്ഞെടുത്ത നഗരങ്ങളില്‍ വൈകാതെ നടപ്പാക്കുമെന്ന സൂചനയും എണ്ണ കമ്പനികള്‍ നല്‍കി. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പൂര്‍, ജാര്‍ഖണ്ഡിലെ ജംഷെഡ്പുര്‍ എന്നീ നഗരങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസം തോറും പരിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഐ ഒ സി സൂചിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : New Delhi, National, News, Top-Headlines, Petrol, Diesel, Price.