രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
Jun 7, 2020, 17:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 07.06.2020) രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോളിനും ഡീസലിനും 60 പൈസ വീതമാണ് റീട്ടെയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത്. കോവിഡിന് പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 80 ദിവസത്തിന് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായത്. മാര്‍ച്ച് 16നാണ് അവസാനമായി വില പരിഷ്‌കരിച്ചത്.
പ്രധാന നഗരങ്ങളിലെ പെട്രോള്‍ ഡീസല്‍ വില
പ്രധാന നഗരങ്ങളിലെ പെട്രോള്‍ ഡീസല്‍ വില
മുംബൈ - പെട്രോള്‍ 78.91, ഡീസല്‍ 68.79
ന്യൂഡല്‍ഹി - പെട്രോള്‍ 71.86, ഡീസല്‍ 69.99
ബെംഗളുരൂ - പെട്രോള്‍ 74.18, ഡീസല്‍ 66.54
കൊച്ചി - പെട്രോള്‍ 72.32, ഡീസല്‍ 66.48
ചെന്നൈ - പെട്രോള്‍ 76.07, ഡീസല്‍ 68.74
ഹൈദരാബാദ് - പെട്രോള്‍ 74.61, ഡീസല്‍ 68.42
Keywords: National, news, Petrol, Price, Increase, Oil, COVID-19, Business, Diesel, Petrol diesel price increased.