വീണ്ടും ഇരുട്ടടി; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു
Mar 25, 2022, 08:06 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 25.03.2022) രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോല്‍ ലിറ്ററിന് 87 പൈസയും വര്‍ധിച്ചു. അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. മൂന്ന് ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക് മുകളിലാണ് ഉയര്‍ത്തിയത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 88 പൈസയും ഡീസലിന് 94 രൂപയുമായി ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുകയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

Keywords: New Delhi, News, National, Top-Headlines, Petrol, Price, Business, Petrol, diesel price hiked again.