city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

High Court | മതം മാറിയ ശേഷം ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: (www.kasargodvartha.com) മതം മാറിയതിന് ശേഷം താൻ ജനിച്ച ജാതിയോ സമുദായമോ വ്യക്തിത്വമായി ഉപയോഗിക്കാനാവില്ലെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം ആവശ്യപ്പെടാൻ കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മതം മാറിയ യുവാവ്, ജനിച്ച സമുദായത്തിന്റെ അടിസ്ഥാനത്തിൽ സംവരണ ആനുകൂല്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഈ നിരീക്ഷണം നടത്തിയത്.
               
High Court | മതം മാറിയ ശേഷം ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി


ഹിന്ദുവായി ജനിച്ച ഒരാൾ ജാതി വ്യവസ്ഥയെ അംഗീകരിക്കാത്ത മറ്റൊരു മതം സ്വീകരിച്ചാൽ, ആ വ്യക്തി ജനിച്ച ജാതിയിൽ പെടുന്നത് അവസാനിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് വ്യക്തമാക്കി. വ്യക്തി തന്റെ മതത്തിലേക്ക് തിരികെ മടങ്ങിയെത്തിയാൽ, ജാതി സ്വത്വവും തിരികെ വരുമെന്നും അയാൾക്ക് അത് ഉപയോഗിക്കാമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.

ഹർജിക്കാരൻ 2008ൽ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പേരുമാറ്റി ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. താനും തന്റെ കുടുംബാംഗങ്ങളും ഏറ്റവും പിന്നോക്ക വിഭാഗത്തിൽ (MBC) പെടുന്ന ഹിന്ദുക്കളാണെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. 2018 ൽ, ഇയാൾ തമിഴ്നാട് കമ്പൈൻഡ് സിവിൽ സർവീസസ് പരീക്ഷ എഴുതിയെങ്കിലും മെറിറ്റ് ലിസ്റ്റിൽ ഇടം നേടാനായില്ല. ടിഎൻ പബ്ലിക് സർവീസ് കമ്മീഷൻ 'ജനറൽ' വിഭാഗത്തിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയിലെത്തിയത്.

എല്ലാ മുസ്ലീങ്ങളെയും പിന്നോക്ക വിഭാഗത്തിൽ പെട്ടവരായി തമിഴ്‌നാട് സർക്കാർ അംഗീകരിക്കുന്നില്ലെന്ന് വാദിച്ച് സംസ്ഥാന സർക്കാർ ഹർജിയെ എതിർത്തു. എസ് റുഹയ്യ ബീഗം കേസിൽ മദ്രാസ് ഹൈക്കോടതിയുടെ 2013ലെ വിധിയും മദ്രാസ് ഹൈക്കോടതി ഉദ്ധരിച്ചു. മതപരിവർത്തനത്തിന് ശേഷമുള്ള സംവരണം സംബന്ധിച്ച് സുപ്രീം കോടതിയിലും വാദം കേൾക്കുന്നതിനാൽ, മദ്രാസ് ഹൈക്കോടതി അതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വിസമ്മതിക്കുകയും ഹർജി തള്ളുകയും ചെയ്തു.


Keywords: National,news,Top-Headlines,Chennai,High Court,Government, Caste, Community, Islam, Hindu, Christian, Tamil Nadu, Person cannot claim reservation based on caste after conversion to another religion: Madras High Court.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia