വഴി തെറ്റി അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ മധുരവും പുതുവസ്ത്രവും നല്‍കി തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം
Jun 28, 2018, 22:13 IST
ജമ്മു:(www.kasargodvartha.com 28/06/2018) വഴി തെറ്റി അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ മധുരവും പുതുവസ്ത്രവും നല്‍കി തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം. ഇന്തോ -പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ സന്തോഷ വാര്‍ത്ത. അറിയാതെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താന്‍ ബാലന് മധുരവും പുതുവസ്ത്രങ്ങളും നല്‍കിയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചത്.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ മുഹമ്മദ് അബ്ദുള്ള എന്ന 11 കാരന്‍ ജൂണ്‍ 24-ന് എത്തിപ്പെടുകയായിരുന്നു. മുഹമ്മദ് അബ്ദുള്ളയെ സൈനിക ഉദ്യോഗസ്ഥര്‍ അന്ന് തന്നെ ജമ്മു കശ്മീര്‍ പോലീസിന് കൈമാറി. പിന്നീട് നടപടിക്രമങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച്ച കുട്ടിയെ പാക് അധികൃതര്‍ക്ക് കൈമാറി.
പോകുമ്പോള്‍ കുട്ടിക്ക് പുതിയ വസ്ത്രവും മധുരവും നല്‍കി തിരിച്ചയച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും പ്രതിരോധ വക്താവ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Police, Top-Headlines, Indian army,Pakistani boy who crossed the territory line go back