city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രശസ്ത ബോളിവുഡ് നടിയെ കാണാനില്ല; ആശുപത്രിയിലാക്കി മാസങ്ങളോളം തിരിഞ്ഞ് നോക്കാതിരുന്ന ഗീതയെ മകന്‍ തട്ടിക്കൊണ്ടു പോയതായി ആശുപത്രി അധികൃതര്‍

മുംബൈ: (www.kasargodvartha.com 29.05.2017) മുന്‍കാല ബോളിവുഡ് സുന്ദരി ഗീത കപൂറിനെ ആശുപത്രി കിടക്കയില്‍ നിന്നും കാണാതായി. മകന്‍ തട്ടിക്കൊണ്ട് പോയതായി ആശുപത്രി അധികൃതര്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് പ്രകാരം ഏപ്രില്‍ 21 നാണ് കപൂറിനെ രക്ത സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗുര്‍ഗോണ്‍ എസ് ആര്‍ വി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രശസ്ത ബോളിവുഡ് നടിയെ കാണാനില്ല; ആശുപത്രിയിലാക്കി മാസങ്ങളോളം തിരിഞ്ഞ് നോക്കാതിരുന്ന ഗീതയെ മകന്‍ തട്ടിക്കൊണ്ടു പോയതായി ആശുപത്രി അധികൃതര്‍

വീട്ടില്‍ തല കറങ്ങി വീണ ഇവരെ മകന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അഡ്വാന്‍സ് തുക നല്‍കുന്നതിനായി എ ടി എമ്മില്‍ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ മകന്‍ തിരിച്ചെത്തിയിരുന്നില്ല. മകനെ കണ്ടെത്തി ബില്ല് തുക ഈടാക്കാനും കപൂറിനെ ഡിസ്ചാര്‍ജ് ചെയ്യാനുമായി ആശുപത്രി അധികൃതര്‍ പോലീസിന്റെ സഹായം തേടിയിരുന്നു. അതിനിടക്കാണ് ഇപ്പോള്‍ ഗീതയെ കാണാതാകുന്നത്.

നേരത്തെ പോലീസ് നടിയുമായി സംസാരിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. മകന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഭക്ഷണവും വെള്ളവും തരാതെ മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും ഇവര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നുള്ളൂ. വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും ഗീത പോലീസുകാരോട് വ്യക്തമാക്കിയിരുന്നു

അതേസമയം മകനാണ് തട്ടികൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. മകള്‍ പൂജയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും റോങ് നമ്പര്‍ എന്ന മറുപടിയാണ് ലഭിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പക്കീസ, റസിയ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ഗീതാ കപൂര്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങളാല്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന നടി ഇപ്പോള്‍ ആരോരുമില്ലാത്ത അവസ്ഥയിലാണ്.

Image Credit: India.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Bollywood actress, Geeta Kapoor, has been abandoned by her son in a hospital in Mumbai.The actress, who also featured in Bollywood blockbuster, Pakeezah, was admitted in the hospital on April 21.According to the Times of India, she was admitted to SRV hospital for high blood pressure by her son Raja. But for nearly a month, no one from her family has come to take her or look after her.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia