പച്ചക്കോട്ടയില്‍ കുഞ്ഞാലിക്കുട്ടിക്ക് തകര്‍പ്പന്‍ ജയം; യു ഡി എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം; ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പുമായി കുഞ്ഞാപ്പ
Apr 17, 2017, 12:12 IST
മലപ്പുറം: (www.kasargodvartha.com 17/04/2017) മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ അനിഷേധ്യനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ തകര്‍പ്പന്‍ ജയം യുഡിഎഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദവും ആരവവും ഉയര്‍ത്തി. ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം സുനിശ്ചിതമായിരുന്നുവെങ്കിലും ഒന്നേമുക്കാൽ ലക്ഷത്തിനോടടുത്ത ഭൂരിപക്ഷം പ്രതീക്ഷക്കും അപ്പുറമാണ്. അതുകൊണ്ടുതന്നെ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
എം പിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുമുന്നണിയും ബിജെപിയും നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയരംഗത്തെ കരുത്തന്മാരായിരുന്നില്ല. എന്നാലും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തറപറ്റിക്കുമെന്ന് ഇടതുമുന്നണിയും തങ്ങള്‍ നല്ല വോട്ടുകള്‍ നേടുമെന്ന് ബിജെപിയും അവകാശവാദമുന്നയിച്ചിരുന്നു.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി വന്‍വിജയം നേടി പാര്‍ലിമെന്റ് മന്ദിരത്തിലെത്തുകയാണ്. ഇതോടെ സംസ്ഥാനരാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടുവെപ്പ് നടത്തുകയാണ്. സ്ംസ്ഥാനത്തൊട്ടുക്കും വിശിഷ്യാ മലബാര്‍മേഖലയിലെ ജില്ലകളില്‍ ലീഗ് കേന്ദ്രങ്ങളുടെ ആവേശവും ആഹ്ലാദവും അതിരില്ലാത്തതാണ്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വെടിപൊട്ടിച്ചും അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
പലയിടങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ കൂറ്റന്‍ കട്ടൗട്ടുകളോടെയുള്ള ആശംസാബോര്‍ഡുകള്‍ ഉയര്‍ന്നു. വിജയം നേരത്തെ തന്നെ ഉറപ്പാക്കിയതിനാല്‍ കട്ടൗട്ടുകള്‍ മുമ്പേ തയ്യാറാക്കിയിരുന്നു. മലബാർ ജില്ലകളിലെ ലീഗ് കേന്ദ്രങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ആവേശതിമര്‍പ്പില്‍ അമര്‍ന്നുകഴിഞ്ഞു. വര്‍ഗീയതക്കെതിരെ ദേശീയതലത്തില്‍ മതേതരശക്തികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ എന്നും താന്‍ മുന്നിലുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമായിരുന്നു.
കേരളരാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ കരുത്തരായ സാരഥികളില്‍ ഒരാള്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി. വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള കൊടിയ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടും അതിലൊന്നും പതറാതെ രാഷ്ട്രീയരംഗത്തെ അജയ്യനായി കുഞ്ഞാലിക്കുട്ടി മാറുന്ന കാഴ്ചക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലും കേരളത്തില്‍ യുഡിഎഫിന് കുഞ്ഞാലിക്കുട്ടിയുടെ സേവനം ആവശ്യമുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Muslim League, P.K.Kunhalikutty, BJP, UDF, Politics, Kozhikode, Malappuram, Vote, P K Kunhalikkutty wins with major margin in Malappuram.