city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യസഭാ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ എണ്ണത്തിൽ ഉപരിസഭയിൽ ആം ആദ്‌മി പാർടി കുതിക്കും; 2 സംസ്ഥാനങ്ങളിൽ ഭരണമുണ്ടെങ്കിലും ലോക്‌സഭയിൽ അംഗങ്ങളില്ല!

ന്യൂഡെൽഹി: (www.kasargodvartha.com 28.03.2022) രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആം ആദ്‌മി പാർടി അംഗങ്ങളുടെ എണ്ണത്തിൽ കുതിക്കും. രണ്ട് സംസ്ഥാനങ്ങളിൽ സർകാർ ഉള്ളതിന്റെ ഗുണം പാർടിക്ക് ലഭിക്കും. ഡെൽഹിയിൽ ഭരണത്തിൽ ഉള്ളതിനാൽ രാജ്യസഭയിൽ ഇതിനകം മൂന്ന് അംഗങ്ങളുണ്ട്. മാർച് 31ന് പഞ്ചാബിലെ അഞ്ച് അടക്കം രാജ്യത്തെ 13 സീറ്റുകളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ ജയം നേടിയാൽ അഞ്ചും എഎപിക്ക് ലഭിക്കും. മറ്റാരും പത്രിക നൽകിയിട്ടില്ലാത്തതിനാൽ പാർടിയുടെ അഞ്ച് സ്ഥാനാർത്ഥികളും എതിരില്ലാതെ വിജയികളാവും.
                         
രാജ്യസഭാ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ എണ്ണത്തിൽ ഉപരിസഭയിൽ ആം ആദ്‌മി പാർടി കുതിക്കും; 2 സംസ്ഥാനങ്ങളിൽ ഭരണമുണ്ടെങ്കിലും ലോക്‌സഭയിൽ അംഗങ്ങളില്ല!

ക്രികറ്റ് താരം ഹർഭജൻ സിംഗ്, പാർടി എംഎൽഎ രാഘവ് ഛദ്ദ, പ്രൊഫ. സന്ദീപ് പതക്, വിദ്യാഭ്യാസ വിചക്ഷണൻ അശോക് കുമാർ മിത്തൽ, വ്യവസായി സഞ്ജീവ് അറോറ എന്നിവരെയാണ് പാർടി രാജ്യസഭയിലേക്ക് അയക്കുന്നത്. ഇതോടെ ഇനി ആം ആദ്മി പാർടിക്ക് ഉപരിസഭയിൽ ആകെ എട്ട് അംഗങ്ങളുണ്ടാകും.

അതേസമയം രണ്ട് സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടെങ്കിലും ലോക്സഭയിൽ പാർടിക്ക് എംപിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ സംഗ്രൂർ ലോക്‌സഭാ സീറ്റിൽ നിന്ന് പാർടിയുടെ ഭഗവന്ത് മാൻ വിജയിച്ചിരുന്നു. അദ്ദേഹം അടുത്തിടെ മുഖ്യമന്ത്രിയായതോടെ ലോക്‌സഭാംഗത്വം രാജിവെക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ, ഇപ്പോൾ ലോക്സഭയിൽ ഒരു അംഗവും എഎപിക്ക് ഇല്ല.

Keywords: News, National, Top-Headlines, Political party, Rajya Sabha-Election, State, Government, Cricket, MLA, Education, AAP, Rajya Sabha, PUNJAB, DELHI, Number of members of AAP in Rajya Sabha will increase.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia