city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെല്‍ഹിയില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്ന് 1 ലക്ഷം രൂപ വരെ പിഴ ഈടാക്കാം

ന്യൂഡെല്‍ഹി: (www.kasargodvartha.com 10.07.2021) ഡെല്‍ഹിയില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തില്‍ പുതിയ നിയമ ഭേദഗതി. ഡെല്‍ഹിയില്‍ ശബ്ദ മലിനീകരണം കുറക്കാനാണ് പിഴത്തുക കൂട്ടാന്‍ ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ തീരുമാനം. 

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും പുതിയ ചട്ടപ്രകാരം വ്യക്തമാക്കുന്നു. വാണിജ്യ-ജനവാസ കേന്ദ്രങ്ങളിലും 1000 രൂപയും നിശബ്ദ മേഖലകളില്‍ 3000 രൂപയുമാണ് പിഴ. വിവാഹം, ആരാധന ചടങ്ങുകളില്‍ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കില്‍ സംഘാടകര്‍ക്കെതിരെയാകും നടപടി സ്വീകരിക്കുക. 

ഡെല്‍ഹിയില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്ന് 1 ലക്ഷം രൂപ വരെ പിഴ ഈടാക്കാം

അവ വാണിജ്യ-ജനവാസ കേന്ദ്രങ്ങളിലാണെങ്കില്‍ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കില്‍ 20,000 രൂപയുമാകും പിഴ. പിഴ ഈടാക്കിയതിന് ശേഷം രണ്ടാമതും ചട്ടങ്ങള്‍ ലംഘിച്ചാല്‍ 40,000 രൂപയും വീണ്ടും ലംഘിക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും ചെയ്യും. മാത്രമല്ല പ്രദേശം സീല്‍ ചെയ്യുകയും ചെയ്യും.

Keywords: New Delhi, News, National, Top-Headlines, Fine, Now, you can be fined up to Rs 1 lakh for creating noise pollution in Delhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia