ബിഹാര്‍ തെരഞ്ഞെടുപ്പ്: പകുതി വീതം സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയിലെത്തി ജെഡിയും ബിജെപിയും
പട്‌ന: (www.kasargodvartha.com 04.10.2020) ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പകുതി വീതം സീറ്റുകളില്‍ മത്സരിക്കാന്‍ ജെഡിയും ബിജെപിയും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 243 സീറ്റുകളില്‍ ജെഡിയു 122ലും ബിജെപി 121 സീറ്റുകളിലും മത്സരിക്കും. ദേശീയമാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിതീഷ് കുമാറിനൊപ്പം ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുമുണ്ടായും ജെഡിയുവിന്റെ സീറ്റുകളില്‍ നിന്നാണ് മാഞ്ചിയുടെ പാര്‍ട്ടിക്ക് ടിക്കറ്റ് നല്‍കുക.
റാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കുള്ള (എല്‍ജെപി) സീറ്റുകള്‍ ബിജെപിയുടെ വിഹിതത്തില്‍ നിന്നു നല്‍കും. ബിഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലാണ്. ഫലം നവംബര്‍ 10ന് വരും.
Keywords: Padna, News,National,Top-Headlines,Politics,election,BJP,Bihar-Election-2020, Nitish Kumar's Party, BJP Reach 50:50 Seat Deal For Bihar Polls