city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍ഭയ കേസ്: പ്രതികള്‍ മനപൂര്‍വം വധശിക്ഷ വൈകിപ്പിക്കുന്നു ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ല; വധശിക്ഷ സ്റ്റേ ചെയ്ത വിധിക്കെതിരെ കേന്ദ്രം ഡെല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 03.02.2020) നിര്‍ഭയകേസില്‍ പ്രതികള്‍ നിയമത്തെ കൂട്ടുപിടിച്ച് വധശിക്ഷ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും നാലുപേരുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി ഹൈക്കോടതിയില്‍. നിര്‍ഭയക്കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ്‌കോടതി ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് സോളിസിറ്റ് ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്.

ശിക്ഷ വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്. വധശിക്ഷ നടപ്പാക്കുന്നത് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈകേസില്‍ 13ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയത്. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ്.

തെലങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വധിച്ചപ്പോള്‍ ജനങ്ങള്‍ ആഘോഷിച്ചെന്നും, അത് നീതി നടപ്പിലായതിന്റെ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭയ കേസ്: പ്രതികള്‍ മനപൂര്‍വം വധശിക്ഷ വൈകിപ്പിക്കുന്നു ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ല; വധശിക്ഷ സ്റ്റേ ചെയ്ത വിധിക്കെതിരെ കേന്ദ്രം ഡെല്‍ഹി ഹൈക്കോടതിയില്‍

വധശിക്ഷ സ്റ്റേ ചെയ്തുള്ള പട്യാലകോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ പ്രതികള്‍ ദരിദ്രരും നിരാലംബരുമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വധശിക്ഷ നടപ്പിലാക്കാന്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും പ്രതികളായ പവന്‍ കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവര്‍ക്കു വേണ്ടി ഹാജരായ എ പിസിംഗ് വാദിച്ചു. മുകേഷ് സിംഗിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോണും കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്തു.

ഡെല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുരേഷ് കൈത്താണ് ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിച്ച വാദം മണിക്കൂറുകളോളം തുടര്‍ന്നു. വിധി പറയുന്നതിനായി കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

Keywords: News, Top-Headlines, National, New Delhi, Court Order, Nirbhaya Case; Central Government Against Court Verdict

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia