city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Student Died | 9 വയസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ പരാതിയുമായി കുടുംബം

ബെംഗ്‌ളുറു: (www.kasargodvartha.com) ഒമ്പത് വയസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബെംഗ്‌ളുറു ഗംഗമ്മഗുഡിയിലെ ഒരു സ്‌കൂളില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അതേസമയം പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്‌കൂള്‍ അധികൃതരാണെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. സിആര്‍പിസി 174 (സി) വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ശിക്ഷാ നടപടിയുടെ ഭാഗമായി നാലാം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ടീച്ചര്‍ പുറത്തുനിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കുഴഞ്ഞുവീണതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം കുട്ടിയെ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ പരിക്കിന്റെ ബാഹ്യലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Student Died | 9 വയസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ പരാതിയുമായി കുടുംബം

'സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്, പോസ്റ്റ്മോര്‍ടം റിപോര്‍ടിനായി കാത്തിരിക്കുകയാണ് -എന്ന് പൊലീസ്ഓഫീസര്‍ പറഞ്ഞു.

Keywords: News, National, Top-Headlines, Death, Obituary, Student, Police, case, school, Teacher, Nine-year-old girl dies after collapsing in Bengaluru school; family files police complaint.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia