city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹ പാര്‍ടി സഞ്ചരിച്ച കാര്‍ മലയിടുക്കിലെ തോട്ടിലേക്ക് മറിഞ്ഞ് 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജമ്മു: (www.kasargodvartha.com 01.04.2022) ജമ്മു കശ്മീരിലെ പൂഞ്ചില്‍ വിവാഹ പാര്‍ടി സഞ്ചരിച്ച കാര്‍ മലയിടുക്കിലെ തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ജില്ലയിലെ ബുഫ്‌ലിയാസ് പ്രദേശത്ത് കാര്‍ റോഡില്‍ നിന്ന് തെന്നി ടാറന്‍ വാലിയിലെ മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

വിവാഹ പാര്‍ടി സഞ്ചരിച്ച കാര്‍ മലയിടുക്കിലെ തോട്ടിലേക്ക് മറിഞ്ഞ് 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

വിവാഹ പാര്‍ടിയുമായി വന്ന വാഹനം സുരന്‍കോടിലെ മര്‍ഹ ഗ്രാമത്തില്‍ നിന്ന് ബുഫ്ലിയാസിലേക്ക് പോകുന്നതിനിടെയാണ് അപകടം. മലയോര മേഖലയായ അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് പൂഞ്ച് ജില്ലയിലെ ഡിഎം അറിയിച്ചു.

പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതായും ഡിഎമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.

കാറില്‍ ഏഴില്‍ കൂടുതല്‍ പേര്‍ ഇരിക്കാന്‍ പാടില്ലെന്നിരിക്കെ അമിതഭാരം കയറ്റിയതാണ് അപകടത്തിന് കാരണമെന്നും 13 പേരുമായി മലയോര പാതയിലൂടെ അലക്ഷ്യമായി വാഹനം ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords:  Nine dead as car carrying wedding party falls into gorge in J&K's Poonch, Top-Headlines, News, Accidental Death, Injured, Police, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia