Arrested | പുത്തൂരിലെ തോൽവിക്ക് പിന്നാലെ ബി ജെ പി നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ചെരുപ്പുമാലയിട്ട് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തിൽ 9 പേർ അറസ്റ്റിൽ
May 17, 2023, 20:01 IST
മംഗ്ളുറു: (www.kasargodvartha.com) കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പുത്തൂരിൽ ബിജെപി സ്ഥാനാർഥി തോറ്റതിന് പിന്നാലെ പാർടി നേതാക്കൾക്ക് ആദരാഞ്ജലി നേർന്ന്, ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ തിങ്കളാഴ്ച രാത്രി കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒമ്പത് പേരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അവിനാഷ്, ശിവരാമ, ചൈത്രേഷ്, ഈശ്വർ, നിശാന്ത്, ദീക്ഷിത്, ഗുരുപ്രസാദ്, ശിവരാമ, മാധവ എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പിടികൂടാനുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മണ്ഡലത്തിൽ കോൺഗ്രസ് വിജയിച്ചതിന് സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയെയും വിമർശിച്ചാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. 'നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അപമാനകരമായ തോൽവിക്ക് കാരണക്കാരായ നിങ്ങൾ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ എന്നാണ് ബോർഡിൽ എഴുതിയിട്ടുണ്ടായിരുന്നത്. താഴെ 'വേദനിക്കുന്ന ഹിന്ദു പ്രവർത്തകർ' എന്നും എഴുതിയിരുന്നു.
Keywords: News, National, Karnataka, Arrest, BJP, Party, Police, Nine arrested for putting flex banner against BJP leaders.
< !- START disable copy paste -->