city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാഇഷ് ബന്ധം: കാഞ്ഞങ്ങാട് സ്വദേശിയെ ഡല്‍ഹിയില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: (www.kasargodvartha.com 15/02/2017) ദാഇഷ് ബന്ധമുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ മുഈനുദ്ദീന്‍ (25) ആണ് അറസ്റ്റിലായത്. അബുദാബിയിലായിരുന്ന മുഈനുദ്ദീന്‍ ചൊവ്വാഴ്ച ഡല്‍ഹി വിമാനത്താവളം വഴി ഇന്ത്യയിലെത്തിയ ശേഷം ബുധനാഴ്ച എന്‍ ഐ എ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം എന്‍ ഐ എ മുഈനുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂര്‍ കനകമലയില്‍ നിന്നും പിടിയിലായ ദാഇഷ് ബന്ധമുള്ള യുവാക്കളുമായി മുഈനുദ്ദീന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കനകമലയില്‍ നിന്നും അഞ്ച് യുവാക്കളെ എന്‍ ഐ എ സംഘം പിടികൂടിയത്. ഇതേ ദിവസം തന്നെ കോഴിക്കോട് നിന്നും മറ്റൊരു യുവാവിനെയും അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ മുഈനുദ്ദീന്‍ സംഘത്തിലെ പ്രധാനിയാണെന്നാണ് എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത്.

ദാഇഷ് ബന്ധം: കാഞ്ഞങ്ങാട് സ്വദേശിയെ ഡല്‍ഹിയില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തു

ഇവരുടെ നേതൃത്വത്തില്‍ ദാഇഷിന്റെ കേരള ഘടകം പ്രവര്‍ത്തിച്ചു വന്നിരുന്നതായും, മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെയാണ് ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നും എന്‍ ഐ എ പറയുന്നു. അബു അല്‍ ഇന്തോനേഷി (ഇബ്‌നു അബ്ദുല്ല) എന്ന പേരിലാണ് മുഈനുദ്ദീന്‍ ദാഇഷിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ അറിയപ്പെട്ടിരുന്നത്.

വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി അബുദാബിയില്‍ നിന്നും ദാഇഷിന്റെ കേരള ഘടകത്തിന് മുഈനുദ്ദീന്‍ പണം അയച്ചിരുന്നതായും എന്‍ ഐ എ പറയുന്നു. മുഈനുദ്ദീനെ വ്യാഴാഴ്ച ഡല്‍ഹിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം കേരളത്തിലെത്തിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New Delhi, Accuse, Arrest, Kasaragod, Top-Headlines, National, Kanhangad, NIA, Mouinudheen, Daish, NIA arrests Kerala youth in connection probe into Daish module. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia