city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | ആശ്വാസം! 7 ലക്ഷം രൂപ വരെ ആദായ നികുതിയിളവ്; ഇനി നികുതി ചുമത്തുക ഇങ്ങനെ; അറിയാം വിശദമായി

ന്യൂഡെൽഹി: (www.kasargodvartha.com) ആദായനികുതി പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഏഴു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് പുതിയ നികുതി വ്യവസ്ഥയിൽ ആദായനികുതി നൽകേണ്ടതില്ല. 

പുതിയ നിയമത്തിന് കീഴിൽ, ആറ് ലക്ഷം മുതൽ ഒമ്പത് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10% നികുതി ചുമത്തും. 12 മുതൽ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20% നികുതിയും 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% നികുതിയും ഈടാക്കും.

Budget | ആശ്വാസം! 7 ലക്ഷം രൂപ വരെ ആദായ നികുതിയിളവ്; ഇനി നികുതി ചുമത്തുക ഇങ്ങനെ; അറിയാം വിശദമായി

പുതിയ നികുതി ഇങ്ങനെ 

7 ലക്ഷം രൂപ വരെ - നികുതിയില്ല. 
3–6 ലക്ഷം വരെ - 5 ശതമാനം നികുതി.
6–9 ലക്ഷം രൂപ വരെ - 10 ശതമാനം നികുതി. 
9–12 ലക്ഷം വരെ - 15 ശതമാനം നികുതി. 
12–15 ലക്ഷം വരെ - 20 ശതമാനം നികുതി.

നിലവിൽ 2.5 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമായിരുന്നു. ഇതിനുശേഷം 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയെങ്കിലും സർക്കാരിൽ നിന്ന് 12,500 രൂപ കിഴിവ് ലഭിച്ചതോടെ ഇതും പൂജ്യമായി. അതായത് പഴയ നികുതി ഘടനയിൽ അഞ്ച് ലക്ഷം രൂപ വരുമാനത്തിന് നികുതി അടക്കേണ്ടതില്ല.

അതേസമയം, പുതിയ നികുതി വ്യവസ്ഥയിൽ ഉയർന്ന സർചാർജ് നിരക്ക് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്. കഴിഞ്ഞ ബജറ്റിൽ ആദായനികുതി സ്ലാബുകളിൽ മാറ്റമൊന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വർഷം മുതൽ നിലവിലെ ആദായ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാൽ , ശമ്പളക്കാരായ വിഭാഗം ആദായനികുതി ഇളവിനായി കാത്തിരിക്കുകയായിരുന്നു.

Keywords:  New Delhi, news, National, Top-Headlines, Tax, Business, Trade-union, Budget, New Income Tax Slabs Budget.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia