city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Medal Hopes | ഒളിംപിക്സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ടോപ് അഞ്ചിനുള്ളില്‍ ഇടം പിടിക്കാനാവുമെന്ന പ്രതീക്ഷയോടെ ഇന്‍ഡ്യയും; വിശ്വാസം അര്‍പിക്കുന്നത് ഈ 10 താരങ്ങളുടെ മേല്‍

Neeraj Chopra leads India's top 10 medal hopes at Paris 2024 Olympics, New Delhi, News, Neeraj Chopra, Medal hopes, Top Headlines, Paris 2024 Olympics, Sports, National News

ലോകത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള 10,500 പേരാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്


കിരീടം നേടുകയെന്നത് നമ്മുടെ രാജ്യത്തിന്റെ സ്വപ്നമാണ്

പാരിസ്: (KasargodVartha) ഒളിംപിക്സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മെഡല്‍ നേട്ടം തുടരാനുള്ള തയാറെടുപ്പില്‍ ഇന്‍ഡ്യയും. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് പാരിസില്‍ കായിക മാമാങ്കം നടക്കുന്നത്. ലോകത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള 10,500 പേരാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യ അനുപാതത്തിലാണ്.


മറ്റ് രാജ്യങ്ങളെല്ലാം മെഡല്‍ നേട്ടം ആവര്‍ത്തിക്കുമ്പോള്‍ തങ്ങളും ഒട്ടും മോശക്കാരല്ലെന്ന് ഇന്‍ഡ്യന്‍ താരങ്ങള്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്‍ഡ്യന്‍ ടീം ഇത്തവണ പ്രതീക്ഷയിലാണ്. ചൈനയും അമേരികയും ജപ്പാനുമെല്ലാം പയറ്റി തെളിയുന്ന ഒളിംപിക്സ് വേദിയില്‍ ടോപ് അഞ്ചിനുള്ളില്‍ ഇടം പിടിക്കാനാവുമെന്നാണ് ഇന്‍ഡ്യയുടെ പ്രതീക്ഷ. അതിനായി താരങ്ങള്‍ കഠിനാധ്വാനം തന്നെ ചെയ്യും.


മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇന്‍ഡ്യന്‍ ടീമിനൊപ്പമുള്ളപ്പോള്‍ മോശമല്ലാത്ത മെഡല്‍ നേട്ടമാണ് ടീം പ്രതീക്ഷിക്കുന്നത്. കിരീടം നേടുകയെന്നത് നിലവിലെ സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ ടീമിന്റെ സ്വപ്നമാണ്. പ്രതീക്ഷ അര്‍പിക്കുന്ന താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.


നീരജ് ചോപ്ര

 

മെഡല്‍ പ്രതീക്ഷയുള്ള ഒന്നാമത്തെ താരം എന്തുകൊണ്ടും നീരജ് ചോപ്ര തന്നെയാണ്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡലില്‍ കുറഞ്ഞൊന്നും രാജ്യം നീരജില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നീരജിനായിരുന്നു. ഇത്തവണ മികച്ച ഫിറ്റ് നസോടെ ഇറങ്ങുന്ന നീരജ് തീര്‍ചയായും ഇന്‍ഡ്യക്ക് സ്വര്‍ണ മെഡല്‍ നേടിത്തരുമെന്ന് തന്നെയാണ് കായിക പ്രേമികള്‍ പറയുന്നത്. 

 

വിനേഷ് ഫൊഗാട്ട്

ഗുസ്തി താരം വിനേഷ് ഫൊഗാട്ടിലാണ് രണ്ടാമത്തെ പ്രതീക്ഷ.  ഇതുവരെ ഒളിംപിക്സ് മെഡല്‍ നേടിയിട്ടില്ലെങ്കിലും ഇത്തവണ ഇന്‍ഡ്യ വിനേഷ് ഫൊഗാട്ടില്‍ വലിയ പ്രതീക്ഷ തന്നെ പുലര്‍ത്തുന്നുണ്ട്. 


പിവി സിന്ധു

ബാഡ്മിന്റണില്‍ നിന്ന് പിവി സിന്ധുവിലൂടെ ഇന്‍ഡ്യ തീര്‍ചയായും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 28കാരിയായ സിന്ധു ഇതിനോടകം തന്നെ രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്സില്‍ വെള്ളിയും 2020ലെ ടോകിയോ ഒളിംപിക്സില്‍ വെങ്കലവും നേടിയ സിന്ധു ഇത്തവണയും മെഡല്‍ നേട്ടം തുടരുമെന്നാണ് കായിക പ്രേമികള്‍ പറയുന്നത്. 

സിഫ്റ്റ് കൗര്‍ സമാറ

ഷൂടിങ്ങിലൂടെ സിഫ്റ്റ് കൗര്‍ സമാറയില്‍ നിന്നും മെഡല്‍ നേട്ടം പ്രതീക്ഷിക്കുന്നു. ഷൂടിങ്ങില്‍ സമാറ ഏഷ്യന്‍ ഗെയിംസ് ചാംപ്യനാണ്. 50 മീറ്റര്‍ റൈഫിളിലാണ് സിഫ്റ്റ് കൗര്‍ സമാറ മത്സരിക്കുന്നത്. 

ചിരാഗ് ഷെട്ടി, സത് വിക് സായി രാജ് റാങ്കിറെഡ്ഡി

ചിരാഗ് ഷെട്ടിയും സത് വിക് സായി രാജ് റാങ്കിറെഡ്ഡിയുമാണ് മെഡല്‍ പ്രതീക്ഷയുള്ള മറ്റ് രണ്ട് പേര്‍. ബാഡ് മിന്റണ്‍ ഡബിള്‍സില്‍ ഇരുവര്‍ക്കും ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ട്. ഒന്നാം നമ്പര്‍ സ്ഥാനത്തിരുന്ന ഇരുവരും നിലവില്‍ മൂന്നാം സ്ഥാനത്താണ്. ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം ഈ കൂട്ടുകെട്ട് കിരീടം നേടിയിരുന്നു.  ഇതുവരെ ഒളിംപിക്സ് മെഡല്‍ നേടാനായില്ലെങ്കിലും ഇത്തവണ ഇന്‍ഡ്യ പ്രതീക്ഷ അര്‍പ്പിക്കുന്നു.

പുരുഷ ഹോകി ടീം

ഇന്‍ഡ്യയുടെ പുരുഷ ഹോകി ടീം എന്തുകൊണ്ടും ഒരു മെഡല്‍ കൊണ്ടുവരുമെന്ന് തന്നെയാണ് കായിക പ്രേമികള്‍ കണക്കുകൂട്ടുന്നത്. ഇന്‍ഡ്യയുടെ പുരുഷ ഹോകി ടീം ഒളിംപിക്സില്‍ എട്ട് തവണ മെഡല്‍ നേടിയിട്ടുണ്ട്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്‍ഡ്യന്‍ ടീമില്‍ ശക്തമായ താരനിര തന്നെയുണ്ട്.


നിഖാത്ത് സെറീന്‍

ബോക്സര്‍ നിഖാത്ത് സെറീനാണ് മറ്റൊരു താരം. ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ താരം  ഒളിംപിക്സില്‍ ഇതുവരെ മെഡല്‍ നേടയിട്ടില്ലെങ്കിലും ഇത്തവണ മെഡല്‍ നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരിലൊരാളാണ്.

മീരാബായ് ചാനു

മീരാബായ് ചാനുവാണ് മറ്റൊരു താരം. ഭാരോദ്വഹനത്തില്‍ 2020ലെ ടോകിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ 29കാരിയായ മീരാബായിക്ക് ഇത്തവണയും മെഡല്‍ നേട്ടം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

അതിദി അശോക്

ഗോള്‍ഫ് താരമായ അതിദി അശോക് ഇത്തവണ ഇന്‍ഡ്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 

ലോവ്ലിന ബോര്‍ഗോഹെയ്ന്‍

2020ലെ ടോകിയോ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ വനിതാ വിഭാഗം ബോക്‌സിംഗ് താരം ലോവ്ലിന ബോര്‍ഗോഹെയ്ന്‍ ഇത്തവണയും പ്രതീക്ഷ നല്‍കുന്നു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia