city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാനക്കമ്പനി ജീവനക്കാരന്‍ യാത്രക്കാരന്റെ മേല്‍ കൈവെച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമ്പനി മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി: (www.kasargodvartha.com 08/11/2017) വിമാനക്കമ്പനി ജീവനക്കാരന്‍ യാത്രക്കാരന്റെ മേല്‍ കൈവെച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമ്പനി മാപ്പുപറഞ്ഞ് തടിയൂരി. ഇന്‍ഡിഗോ വിമാനക്കമ്പനി ജീവനക്കാരനാണ് യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്. ഇന്‍ഡിഗോ പ്രസിഡണ്ട് ആദിത്യ ഖോഷ് ആണ് വാര്‍ത്താകുറിപ്പിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയത്.

ചെന്നൈയില്‍ നിന്നുള്ള യാത്രക്കാരനായ രാജീവ് കത്യാലയാണ് അക്രമത്തിനിരയായത്. ഇന്ദിര ഗാന്ധി രാജ്യന്തര വിമാനത്താവളത്തിലാണ് സംഭവം. ബോര്‍ഡിങ് ബസില്‍ കയറാന്‍ ശ്രമിച്ച കത്യാലിനെ ജീവനക്കാരന്‍ തടയുകയും തര്‍ക്കമുണ്ടായതോടെ കൈയ്യേറ്റമുണ്ടാവുകയുമായിരുന്നു. സംഭവം നേരില്‍ കണ്ട മറ്റ് യാത്രക്കാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

വിമാനക്കമ്പനി ജീവനക്കാരന്‍ യാത്രക്കാരന്റെ മേല്‍ കൈവെച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമ്പനി മാപ്പുപറഞ്ഞു

അതേസമയം സംഭവത്തെകുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Airport, Mobile, Social media, Indogo flight, IndiGo staff manhandle passenger, airline apologises, Top-Headlines.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia