ഇന്‍ഡ്യയിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന് 5-ാം സ്ഥാനം; ഒന്നാമനായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്
Jan 23, 2022, 19:11 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 23.01.2022) ഇന്‍ഡ്യയിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടു. ഒന്നാമനായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. 71 ശതമാനം പേരാണ് പട്‌നായികിന്റെ ഭരണമാതൃകയെ പിന്തുണച്ചത്.
ഇന്‍ഡ്യാ ടുഡേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വേയിലാണ് നവീന്‍ പട്‌നായിക് ഒന്നാമതെത്തിയത്. ഇന്‍ഡ്യാ ടുഡേ ഗ്രൂപ് വര്‍ഷത്തില്‍ രണ്ടുതവണ സംഘടിപ്പിക്കുന്ന മൂഡ് ഓഫ് ദി നേഷന്‍ വോടെടുപ്പ്, ഒഡീഷയില്‍ നിന്നുള്ള 2,743 പേരില്‍ ഏകദേശം 71% പേരും പട്‌നായികിനെ അനുകൂലിച്ചു.
പശ്ചിമ ബെന്‍ഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരില്‍ 69.9 ശതമാനം പേരും മമതാ ബാനര്‍ജിയെ അനുകൂലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 67.5 ശതമാനം വോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ 61.8 ശതമാനം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 61.1 ശതമാനം, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ 57.9 ശതമാനം അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം പിന്തുണയും ലഭിച്ചു.
കഴിഞ്ഞ വര്‍ഷം, ഇന്‍ഡ്യാ ടുഡേ ഗ്രൂപ്-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ ജനുവരി 2021 ല്‍ സംഘടിപ്പിച്ച വോടെടുപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Keywords: Naveen Patnaik Once Again Adjudged Most Popular CM In Country: Survey, New Delhi, News, Politics, Top-Headlines, National.