Arrested | 7.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂറില്‍ അറസ്റ്റില്‍; വില്‍പനയ്ക്കായി കൊണ്ടുവന്നതെന്ന് പൊലീസ്
Apr 9, 2023, 10:06 IST
മംഗ്‌ളുറു: (www.kasargodvartha.com) എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂറില്‍ പിടിയിലായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല (39) ആണ് അറസ്റ്റിലായത്. ബെംഗ്‌ളൂറില്‍ നിന്ന് മംഗ്‌ളൂറിലേക്ക് വില്‍പനയ്ക്കായി ഒരാള്‍ കാറില്‍ എംഡിഎംഎ മയക്കുമരുന്ന് കൊണ്ടുവരുന്നതായി സിറ്റി ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുവാവില്‍ നിന്ന് 7,50,000 രൂപ വിലമതിക്കുന്ന 150 ഗ്രാം എംഡിഎംഎയും, കാറും, മൊബൈല്‍ ഫോണും, 1,260 രൂപയും പിടിച്ചെടുത്തതായും പിടികൂടിയ സാധനങ്ങളുടെ ആകെ മൂല്യം 17,61,260 രൂപയാണെന്നും പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മംഗ്‌ളുറു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 45 കിലോ കഞ്ചാവ് കടത്തിയ കേസിലും മയക്കുമരുന്ന് ഉപയോഗത്തിന് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ് അബ്ദുല്ലയെന്നും പൊലീസ് വ്യക്തമാക്കി.
എസിപി പിഎ ഹെഗ്‌ഡെ, പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാം സുന്ദര്‍, പിഎസ്‌ഐ ശരണപ്പ, എഎസ്‌ഐ മോഹന്‍ കെവി, സിസിബി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Keywords: News, Mangalore News, Crime News, Kasaragod News, Drugs, Karnataka News, MDMA, Arrested News, MDMA Seized, Native of Kasaragod arrested in Mangalore with MDMA worth Rs 7.5 lakh.
< !- START disable copy paste -->