city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പണിമുടക്ക്: കാസർകോട്ട് ഹർത്താലിന്റെ പ്രതീതി

കാസർകോട്: (www.kasargodvartha.com 26.11.2020) കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ക ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്ക് ബുധനാഴ്ച അർദ്ധ രാത്രി മുതൽ ആരംഭിച്ചു. ജില്ലയിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്‌.

കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിറത്തിറിങ്ങിയത്. ടാക്സികളും സ്വകാര്യ - ട്രാൻസ്‌പോർട് ബസ്സുകളും പണിമുടക്കിൽ പങ്കെടുത്തു. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. 

പണിമുടക്കിനോടനുബന്ധിച്ച്, സംയുക്ത ട്രേഡ് യൂണിയണിന്റെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് പഴയ ബസ്റ്റാന്റ് പരിസരത്തു സമാപിച്ചു. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എസ് ടി യു, എൻ എൽ യു, യു ടി യു സി, കെ യു ഡബ്ള്യു ജെ തുടങ്ങിയ സംഘനകളുടെ നേതാക്കൾ അണിനിരന്നു.

ദേശീയ പണിമുടക്ക്: കാസർകോട്ട് ഹർത്താലിന്റെ പ്രതീതി


സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ വിജയൻ, ബിജു ഉണ്ണിത്താൻ, വിജയ കുമാർ, കെ രവീന്ദ്രൻ, പി വി രാജേന്ദ്രൻ, സി എം എ ജലീൽ, അസീസ് കടപ്പുറം, മുത്തലിബ് പാറക്കട്ട, ഖലീൽ പടിഞ്ഞാർ, മുഹമ്മദ് ഹാഷിം, കെ വി പത്മേഷ് തുടങ്ങിയവർ സംബന്ധിച്ചു. കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു.
 
ദേശീയ പണിമുടക്ക്: കാസർകോട്ട് ഹർത്താലിന്റെ പ്രതീതി




Keywords:  Kerala, News, Kasaragod, Strike, National, Trade-union, Harthal, Shop, Top-Headlines, Vehicles, March, National strike: Impact of hartal in Kasargod district.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia