city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്; ആഗ്രയുടെ മണ്ണിൽ മൂന്ന് സ്വർണവുമായി കേരളം

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.03.2021) ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന 33ാം സീനിയർ പുരുഷ - വനിത - മിക്സഡ് വിഭാഗങ്ങളിൽ  മൂന്ന് സ്വർണം നേടി കരുത്ത് തെളിയിച്ച് കാസർകോട് സ്വദേശികൾ ഉൾപെട്ട കേരള ടീം. 640 കിലോ പുരുഷ വിഭാഗത്തിലും 500 കിലോ വനിത വിഭാഗത്തിലും 580 കിലോ മിക്സഡ് വിഭാഗത്തിലുമാണ് കേരളം സ്വർണം നേടിയത്. 

                                                                            

ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്; ആഗ്രയുടെ മണ്ണിൽ മൂന്ന് സ്വർണവുമായി കേരളം

640 കിലോ പുരുഷ വിഭാഗത്തിൽ വിഗ്നേഷ് പാലക്കാട് (ക്യപ്റ്റൻ ), കെ ഹാരിസ് ഉദുമ, വി എം മിഥുൻ ബളാംതോട് ,ശിവപ്രസാദ് ഒറ്റമാവുങ്കാൽ, സമോജ് ആലക്കോട്, അഖിലോഷ് മാട്ടെ  (അഞ്ച് പേരും കാസർകോട്), എ വി ആകാശ് (കോട്ടയം), എബിൻ തോമസ് (പാലക്കാട്),മെൽബിൻ ബിനോയ് (ഇടുക്കി), കെ അഹ്‌മദ്‌ ശബാദ് (മലപ്പുറം) എന്നിവരും  വനിത 500 കിലോ വിഭാഗത്തിൽ അനുസേവ്യർ ഇടുക്കി (ക്യപ്റ്റൻ), പി മാളവിക മയിലാട്ടി, കെ ശ്രീകല തണ്ണോട്ട്, അക്ഷയ ചന്ദ്രൻ അമ്പലത്തറ (മൂവരും കാസർകോട് ), എം നമിതദാസ്, സ്നേഹ പി എസ്, സി പി ആര്യ ലക്ഷ്മി, കെ ജിഷ്ണ (പാലക്കാട്), അലീന ജോസ് (ഇടുക്കി), ഗ്രീസ്ന ജോസ് (എറണാകുളം) എന്നിവരും 580 കിലോ മിക്സഡ് വിഭാഗത്തിൽ കാർത്തിക ഗോപകുമാർ എറണാകുളം (ക്യപ്റ്റൻ), അമൃത പി കെ (കോഴിക്കോട്), സ്നേഹ എസ്, സി രേഷ്മ, പ്രിതി കൃഷ്ണ, അതുൽ ദാസ് (നാലു പേരും  പാലക്കാട്), പി വിജേഷ് നെക്രജംപാറ (കാസർകോട്), ബിപ്സൻ  ബെന്നി (എറണാകുളം), പി ജിജുലാൽ (മലപ്പുറം) എന്നിവരും അടങ്ങിയ ടീമാണ് മെഡലുകൾ സ്വന്തമാക്കിയത്.

ബാബു കോട്ടപ്പാറ, രതീഷ് വെളളച്ചാൽ പരിശീലകരും പ്രവീൺ മാത്യു കരിവേടകം , സിബി ജോസ്, ആതിര സി തോയമ്മൽ മനേജർമാരും ആയിരുന്നു.

Keywords: Kanhangad, Kerala, News, Uthar Pradesh, Championship, National, Malappuram, Palakkad, Idukki, Kottayam, Gold, National Senior Tug of war Championship; Kerala with three golds in Agra; Kasargod natives show strength.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia