city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ സ്‌കൂള്‍ മീറ്റ്: തുടര്‍ച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി കേരളം

റോത്തക്ക്:(www.kasargodvartha.com 22/12/2017) ആതിഥേയരായ ഹരിയാനയോട് പൊരുതി തുടര്‍ച്ചയായ ഇരുപതാം തവണയുംദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടു. ആതിഥേയരായ ഹരിയാനയ കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അതിനെയെല്ലാം മറികടന്നാണ് കേരളം കിരീട നേട്ടത്തിലേക്ക് പാഞ്ഞടുത്തത്. മീറ്റിന്റെ നാലാം ദിനമായ വ്യാഴാഴ്ച്ച കേരളം 64 പോയിന്റുമായി മുന്നിലായിരുന്നു. 53 പോയിന്റായിരുന്നു ഹരിയാനയുടെ നേട്ടം.

ചില ഇനങ്ങളില്‍ മത്സരം ബാക്കിയുണ്ടെങ്കിലും കേരളത്തെ മറികടക്കാന്‍ ഇനി ഹരിയാനയ്ക്കാകില്ല എന്ന് ഉറപ്പായി. വ്യാഴാഴ്ച നടന്ന ഒമ്പത് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം ട്രാക്കിലും ഫീല്‍ഡിലും മേല്‍ക്കൈ നേടികഴിഞ്ഞു.

ദേശീയ സ്‌കൂള്‍ മീറ്റ്: തുടര്‍ച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി കേരളം

ദേശീയ സ്‌കൂള്‍മീറ്റില്‍ ചരിത്രത്തില്‍ ആദ്യമായി സീനിയര്‍ വിഭാഗം ഡിസ്‌കസ്‌ത്രോയില്‍ കേരളം സ്വര്‍ണം നേടി. കേരളത്തിനായി കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അലക്‌സ് പി തങ്കച്ചന്‍ 50.57 മീറ്റര്‍ എറിഞ്ഞാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ദേശീയ സ്‌കൂള്‍ മീറ്റ്: തുടര്‍ച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി കേരളം

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് സ്‌കൂളിലെ ജെ വിഷ്ണുപ്രിയ 1:04.58 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. പാലക്കാട് ഒളിമ്ബിക് അത്‌ലറ്റിക് ക്‌ളബ്ബില്‍ ഹരിദാസിന്റെ കീഴില്‍ പരിശീലനം നേടുന്ന പ്‌ളസ്വണ്‍ വിദ്യാര്‍ഥിയായ വിഷ്ണുപ്രിയ ഈ വര്‍ഷമാണ് ഹര്‍ഡില്‍സിലേക്ക് മാറിയത്. പാറ എലപ്പുള്ളി മുദിരംപള്ളി ജയപ്രകാശന്റെയും ഗിരിജയുടെയും മകളാണ്.

ട്രിപ്പിള്‍ജമ്പില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ പി ആര്‍ ഐശ്വര്യ 12.53 മീറ്റര്‍ ചാടി ഒന്നാമതെത്തി. ടി പി ഔസേഫ് പരിശീലിപ്പിക്കുന്ന പ്‌ളസ്ടുകാരിയുടെ ആദ്യ ദേശീയ സ്വര്‍ണമാണ്. ഇടുക്കി മറയൂര്‍ പനച്ചിപ്പറമ്ബില്‍ പ്രതീഷിന്റെയും രേഷ്മയുടെയും മകളാണ്. ഈ ഇനത്തില്‍ മെഡല്‍ പ്രതീക്ഷിച്ച ലിസ്‌ബെത്ത് കരോലിന്‍ ജോസഫ് (12.08 മീറ്റര്‍) നാലാമതായി.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ അനന്തു വിജയന്‍ 54.62 സെക്കന്‍ഡില്‍ വെള്ളി നേടി. എന്‍ എസ് അക്ഷയ് ഏഴാം സ്ഥാനത്തായി. സ്വര്‍ണം ഗുജറാത്തിലെ ഉതേക്കര്‍ ധവാലിനാണ് (54.58). പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പി 10:06.09 സെക്കന്‍ഡില്‍ വെള്ളി കരസ്ഥമാക്കി. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കെ ആര്‍ ആതിരയ്ക്കാണ് വെങ്കലം. ഹിമാചല്‍പ്രദേശിലെ സീമ 10:00.44 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 5000 മീറ്ററിന്റെ ആവര്‍ത്തനമായി ഈ മത്സരഫലം.

ഹൈജമ്പില്‍ ഹരിയാനയുടെ ഗുര്‍ജീത്സിങ് 2.06 മീറ്റര്‍ ചാടി സ്വര്‍ണം നേടി. കേരളത്തിന്റെ മുഹമ്മദ് ഹിഷാമിനും റിജു വര്‍ഗീസിനും പരിക്ക് തിരിച്ചടിയായി. പെണ്‍കുട്ടികളുടെ ജാവ്‌ലിന്‍ത്രോയില്‍ ബിഹാറിന്റെ മിനു സോറന്‍ 44.41 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി. കേരളത്തിന്റെ എന്‍ ഇന്ദുമതി (38.45 മീറ്റര്‍) അഞ്ചും എല്‍ അനില (31.85 മീറ്റര്‍) ഏഴും സ്ഥാനത്തായി.

ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ തമിഴ്‌നാടിന്റെ എസ് മണിരാജ് (15.70 മീറ്റര്‍) സ്വര്‍ണം കൊണ്ടുപോയപ്പോള്‍ കേരളത്തിന് വെള്ളിയും വെങ്കലവും കിട്ടി. പറളി സ്‌കൂളിലെ എന്‍ അനസ് 15.39 മീറ്ററാണ് താണ്ടിയത്. എ അജിത് 14.97 മീറ്ററോടെ മൂന്നാമതായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, National-school-meet, Sports, Top-Headlines, Discus throw, Hariyana, High jump, Triple jump, National School Meet: Kerala is the champion of 20th consecutive time

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia