Flyover allowed | ദേശീയപാത വികസനം: ഉപ്പളയിൽ മേൽപാലം അനുവദിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി
Aug 31, 2022, 19:12 IST
കാസർകോട്: (www.kasargodvartha.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറെ യാത്രാപ്രശ്നം നേരിടുന്ന ഉപ്പള ടൗണിൽ കാസർകോട് എംപിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് മേൽപാലം അനുവദിച്ചതായി അധികൃതർ അറിയിച്ചു. 200 മീറ്റർ നീളത്തിൽ മേൽപാലം അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ചൊവ്വാഴ്ച എംപിയെ നേരിട്ട് വിളിച്ച് അറിയിച്ചു.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് മേൽപാലം അനുവദിച്ചത്. മേൽപാലം അനുവദിച്ച മന്ത്രി നിതിൻ ഗഡ്ഗരിയെ എംപി അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Uppala, National, National highway, Minister, Manjeshwaram, Development project, Rajmohan Unnithan, National highway development: Rajmohan Unnithan MP said flyover allowed in Uppala. < !- START disable copy paste -->