city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ ആയുർവേദ ചികിത്സയിലൂടെ കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾക്ക് കാഴ്ച തിരിച്ചു കിട്ടിയ സംഭവം മൻ കീ ബാതിൽ പ്രതിപാദിച്ച് നരേന്ദ്ര മോഡി; യുവാക്കൾ ഇൻഡ്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ പങ്കുവെക്കണമെന്നും പ്രധാനമന്ത്രി

ന്യൂഡെൽഹി: (www.kasargodvartha.com 27.02.2022) കേരളത്തിലെ ആയുർവേദ ചികിത്സയിലൂടെ കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗയുടെ മകൾ റോസ് മേരിക്ക് കാഴ്ച തിരിച്ചു കിട്ടിയ സംഭവം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'ലോകമെമ്പാടുമുള്ള ആശുപത്രികളില്‍, മകളുടെ ചികിത്സയ്ക്കായി അദ്ദേഹം പരമാവധി പരിശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല, ഒരുതരത്തില്‍ പറഞ്ഞാല്‍ എല്ലാ പ്രതീക്ഷകളും നശിച്ചു. വീട്ടിലുടനീളം നിരാശയുടെ അന്തരീക്ഷം. ഇതിനിടയില്‍ ആരോ ആയുര്‍വേദ ചികില്‍സയ്ക്കായി ഇൻഡ്യയിലേക്ക് വരാന്‍ നിര്‍ദേശിച്ചു.
                     
കേരളത്തിലെ ആയുർവേദ ചികിത്സയിലൂടെ കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾക്ക് കാഴ്ച തിരിച്ചു കിട്ടിയ സംഭവം മൻ കീ ബാതിൽ പ്രതിപാദിച്ച് നരേന്ദ്ര മോഡി; യുവാക്കൾ ഇൻഡ്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ പങ്കുവെക്കണമെന്നും പ്രധാനമന്ത്രി

അവര്‍ ഒരുപാട് ചികിത്സകള്‍ ഇതിനകം ചെയ്ത് മടുത്തിരുന്നു. എന്നിട്ടും ഒരിക്കല്‍ കൂടി ശ്രമിക്കാം എന്നു കരുതി. അങ്ങനെ അദ്ദേഹം ഇൻഡ്യയിലെത്തി. കേരളത്തിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ മകളെ ചികിത്സിക്കാന്‍ തുടങ്ങി. മകള്‍ വളരെക്കാലം ഇവിടെ താമസിച്ചു. ആയുര്‍വേദ ചികിത്സയുടെ ഫലമായി റോസ്മേരിയുടെ കാഴ്ചശക്തി ഒരു പരിധിവരെ തിരിച്ചുവന്നു. ഒരു പുതിയ ജീവിതം കണ്ടെത്തി. റോസ്മേരിയുടെ ജീവിതത്തില്‍ വെളിച്ചം വന്നതിന്റെ സന്തോഷം നിങ്ങള്‍ക്ക് ഊഹിക്കാം. അവളുടെ കുടുംബത്തിലാകെ ഒരു പുതിയ വെളിച്ചം വന്നിരിക്കുന്നു.

ഒഡിംഗ വളരെ വികാരാധീനനായി എന്നോട് ഈ കാര്യം പറയുകയായിരുന്നു. ആയുര്‍വേദത്തെ സംബന്ധിച്ചുള്ള ഇൻഡ്യയുടെ അറിവ് ശാസ്ത്രീയമാണ്. അത് കെനിയയിലേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതില്‍ ഉപയോഗിക്കുന്ന ചെടികളുടെ ഇനം മനസിലാക്കി അവര്‍ ആ ചെടികള്‍ നട്ടുപിടിപ്പിക്കും. കൂടുതല്‍ ആളുകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും' - മോഡി കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ ജനങ്ങളും അവരവരുടെ മാതൃഭാഷകളിൽ അഭിമാനത്തോടെ സംസാരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'നമ്മുടെ മാതൃഭാഷ അഭിമാനത്തോടെ സംസാരിക്കണം. നമ്മുടെ ഇൻഡ്യ ഭാഷകളുടെ കാര്യത്തില്‍ വളരെ സമ്പന്നമാണ്. അതിനെ മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ കഴിയില്ല. നമ്മുടെ ഭാഷകളുടെ ഏറ്റവും വലിയ ഭംഗി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കച് മുതല്‍ കൊഹിമ വരെ, നൂറുകണക്കിന് ഭാഷകള്‍, ആയിരക്കണക്കിന് ഭാഷാഭേദങ്ങളുണ്ട്. അവയെല്ലാം പരസ്പരം വ്യത്യസ്തമാണ്, എന്നാല്‍ പരസ്പരം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാഷ പലത് - ഭാവം ഒന്ന്. നൂറ്റാണ്ടുകളായി, നമ്മുടെ ഭാഷകള്‍ സ്വയം പരിഷ്‌കരിക്കുകയും പരസ്പരം ഉള്‍ക്കൊണ്ടുകൊണ്ട് വികസിക്കുകയും ചെയ്യുന്നു' - മോഡി വ്യക്തമാക്കി.

ഹിന്ദിയടക്കം നിരവധി ഭാഷകളിലെ ഗാനങ്ങളുടെ ഇൻസ്റ്റഗ്രാം റീലുകളിലൂടെ ഇൻഡ്യക്കാരുടെ ഇഷ്ടംനേടിയ ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളിനെയും നീമയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 'രാജ്യത്തെ യുവാക്കളോട് ഇൻഡ്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ നിങ്ങളുടേതായ രീതിയില്‍ ചെയ്യാന്‍ ഞാന്‍ അഭ്യർഥിക്കുന്നു. നിങ്ങള്‍ വളരെയേറെ പോപുലര്‍ ആകുന്നതോടൊപ്പം രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യാം' - മോഡി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകളും പ്രധാനമന്ത്രി നേർന്നു.

Keywords: News, National, Top-Headlines, Narendra-Modi, Prime Minister, India, Kerala, Treatment, President, Hospital, Ayurveda, Man Ki bat, Narendra Modi praises Ayurveda in Man Ki bat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia