Ante Sundaraniki Trailer | ലീല തോമസായി നസ്രിയ, സുന്ദര്‍ എന്ന യുവാവായി നാനിയും; 'അണ്ടേ സുന്ദരാനികി' ട്രെയിലര്‍ പുറത്ത്
ഹൈദരാബാദ്: (www.kasargodvartha.com) ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയ ഫഹദും സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്ന ചിത്രം 'അണ്ടേ സുന്ദരാനികി' ട്രെയിലര്‍ പുറത്തിറക്കി. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ പ്രമേയം മിശ്രവിവാഹമാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ജൂണ്‍ 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹര്‍ഷ വര്ധന്, നദിയ മൊയ്തു, രോഹിണി, തന്വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍. 2020ല്‍ റിലീസ് ചെയ്ത മലയാള ചിത്രം ട്രാന്‍സിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൈത്രി മൂവി മേകേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്.
വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു. നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്ലി സംവിധാനം ചെയ്ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. നയന്‍താരയും ആര്യയുമാണ് ചിത്രത്തില്‍ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം.
Keywords: News, National, Top-Headlines, Entertainment, Video, Nani and Nazriya Fahadh Starrer Ante Sundaraniki Trailer.