city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NA Haris | ശാന്തിനഗറില്‍ നിന്ന് നാലാം വിജയം തേടി കാസര്‍കോടിന്റെ സ്വന്തം എന്‍ എ ഹാരിസ്; ആവേശം വിതറി റോഡ് ഷോ

ബെംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെംഗ്‌ളൂറിലെ ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് നാലാം വിജയം തേടി സിറ്റിംഗ് എംഎല്‍എ എന്‍ എ ഹാരിസ് പ്രചാരണം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന റോഡ്ഷോ വലിയ ആവേശമാണ് വിതറിയത്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. റോഡിനിരുവശവും വന്‍ജനാവലിയാണ് അദ്ദേഹത്തെ കാത്തുനിന്നത്. ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തും സ്നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയുമാണ് ഓരോ പോയിന്റും കടന്നുനീങ്ങിയത്. കാസര്‍കോട്ടെ പ്രമുഖ വ്യവസായി യുകെ യൂസഫും റോഡ് ഷോയില്‍ പങ്കെടുത്തു.
   
NA Haris | ശാന്തിനഗറില്‍ നിന്ന് നാലാം വിജയം തേടി കാസര്‍കോടിന്റെ സ്വന്തം എന്‍ എ ഹാരിസ്; ആവേശം വിതറി റോഡ് ഷോ

ഇത്തവണയും വലിയ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് നാലപ്പാട് അഹ്മദ് ഹാരിസ് എന്ന എന്‍എ ഹാരിസ്. ബെംഗ്‌ളുറു നഗരത്തിന്റെ ഹൃദയഭാഗമാണ് ശാന്തിനഗര്‍. ഇന്ദിരാനഗര്‍, കേംബ്രിഡ്ജ് ലേഔട്, ഡൊംലൂര്‍, സെന്‍ട്രല്‍ ബെംഗ്‌ളൂറിലെ റിച് മണ്ട് റോഡ്, വിവേക് നഗര്‍, നീലസാന്ദ്ര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പെടെയുള്ള നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ ശാന്തിനഗര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെടുന്നു. വലിയ തോതില്‍ മലയാളികളുമുള്ള പ്രദേശങ്ങളാണിത്. മണ്ഡലത്തില്‍ കാഴ്ചവച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും തന്നെ തുണക്കുമെന്ന് എന്‍എ ഹാരിസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

'മണ്ഡലത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ആത്മാര്‍ഥതയും പ്രതിബദ്ധതയും പുലര്‍ത്തിയിട്ടുണ്ട്. ഞാന്‍ എന്റെ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, 15 വര്‍ഷത്തിനുള്ളില്‍, എന്റെ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം ആളുകളെയും എനിക്കറിയാം. ഞാന്‍ എപ്പോഴും അവര്‍ക്ക് ലഭ്യമാണ്, എന്റെ ഓഫീസും ലഭ്യമാണ്. ഈ നിയോജക മണ്ഡലം ജനസാന്ദ്രതയുള്ളതാണ്, ഏറ്റവും ധനികരും ദരിദ്രരും ഇവിടെ താമസിക്കുന്നു, അവരുടെ ആവശ്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   
NA Haris | ശാന്തിനഗറില്‍ നിന്ന് നാലാം വിജയം തേടി കാസര്‍കോടിന്റെ സ്വന്തം എന്‍ എ ഹാരിസ്; ആവേശം വിതറി റോഡ് ഷോ

കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ സ്വദേശിയാണ് എന്‍എ ഹാരിസ്. പിതാവും വ്യവസായിയും രാഷ്ട്രീയക്കാരനുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് ഹാരിസും രാഷ്ട്രീയത്തിലെത്തിയത്. ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസിലൂടെ മൂന്നാം തലമുറയും രാഷ്ട്രീയ രംഗത്ത് സജീവമാണ്. കര്‍ണാടക യൂത് കോണ്‍ഗ്രസ് പ്രസിഡണ്ടാണ് മുഹമ്മദ് ഹാരിസ്. 2008, 2013, 2018 വര്‍ഷങ്ങളില്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ തുടര്‍ചയായ വിജയമായിരുന്നു എന്‍ എ ഹാരിസിന് ലഭിച്ചത്. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഡിയു മല്ലികാര്‍ജുനയെ 13,797 വോടുകള്‍ക്കും 2013ല്‍ ബിജെപിയിലെ കെ വാസുദേവ മൂര്‍ത്തിയെ 20,205 വോടുകള്‍ക്കും തോല്‍പിച്ചാണ് ഹാരിസ് നിയമസഭയിലെത്തിയത്.

2018ല്‍ ബിജെപിയിലെ കെ വാസുദേവ മൂര്‍ത്തിയെ തന്നെ വീണ്ടും തോല്‍പിച്ച് ഹാട്രിക് തികച്ചു. 18,205 വോടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഒരിക്കലും 10,000 ല്‍ താഴെ പോവാത്ത ഭൂരിപക്ഷം തന്നെയാണ് ഹാരിസിന്റെ ആത്മവിശ്വാസം. ഇത്തവണ 30,000 ലേറെ വോടിന്റെ ഭൂരിപക്ഷമാണ് ഹാരിസ് പ്രതീക്ഷിക്കുന്നത്. പിതാവ് എന്‍എ മുഹമ്മദും പ്രചാരണ രംഗത്ത് സജീവമാണ്. 1972 മുതലുള്ള എല്ലാ മുഖ്യമന്ത്രിമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന എന്‍എ മുഹമ്മദ് 2004ല്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് എന്‍എ മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
     
NA Haris | ശാന്തിനഗറില്‍ നിന്ന് നാലാം വിജയം തേടി കാസര്‍കോടിന്റെ സ്വന്തം എന്‍ എ ഹാരിസ്; ആവേശം വിതറി റോഡ് ഷോ

മണ്ഡലത്തിലെ രണ്ട് വാര്‍ഡുകളില്‍ നിന്ന് രണ്ട് തവണ കൗണ്‍സിലറായ കെ ശിവകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. ജെഡിഎസിനായി മഞ്ജുനാഥ ഗൗഡയും ആം ആദ്മി പാര്‍ടിക്ക് വേണ്ടി മുന്‍ ബിബിഎംപി ഡെപ്യൂടി കമീഷണറും കെഎഎസ് ഓഫീസറും മലയാളിയുമായ കെ മത്തായിയും ജനവിധി തേടുന്നു.

അടുത്തിടെ പ്രസിദ്ധീകരിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടക നിയമസഭയിലെ (2018-2023) എംഎല്‍എമാരുടെ പ്രകടനത്തില്‍ 591 ചോദ്യങ്ങള്‍ ചോദിച്ച് 84 ശതമാനം ഹാജര്‍ രേഖപ്പെടുത്തി എന്‍എ ഹാരിസ് ഒന്നാമതാണ്. ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ് ഹാരിസ് ഇപ്പോള്‍. 2,16, 395 വോടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇത്തവണയും വലിയ വിജയം നേടാനാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കരുതുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സുപ്രധാന പദവികളിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടേക്കും.
           
NA Haris | ശാന്തിനഗറില്‍ നിന്ന് നാലാം വിജയം തേടി കാസര്‍കോടിന്റെ സ്വന്തം എന്‍ എ ഹാരിസ്; ആവേശം വിതറി റോഡ് ഷോ

Keywords: Bangalore News, Shantinagar News, Malayalam News, Karnataka Election News, Congress, NA Haris, Politics, Political News, Karnataka Politics, NA Haris seeks fourth win from Shantinagar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia