city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NA Haris MLA | ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റായി എന്‍എ ഹാരിസ് എംഎല്‍എ; അഭിമാന നേട്ടത്തില്‍ കാസര്‍കോട്ടും ആഹ്ലാദം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (AIFF) നേതൃത്വത്തില്‍ മലയാളിയും കര്‍ണാടക എംഎല്‍എയുമായ എന്‍ എ ഹാരിസ് എത്തിയതില്‍ കാസര്‍കോട്ടും ആഹ്ലാദം. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് എന്‍ എ ഹാരിസ് എഐഎഫ്എഫിന്റെ പുതിയ വൈസ് പ്രസിഡന്റായത്. പ്രസിഡന്റായി മുന്‍ ഫുട്‌ബോള്‍ താരം കല്യാണ്‍ ചൗബേയും ട്രഷററായി കിപ അജയും തെരഞ്ഞെടുക്കപ്പെട്ടു. പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷസ്ഥാനം മുതല്‍ സുപ്രീം കോടതി ഇടപെടലും ഫിഫ എഐഎഫ്എഫിനെ നിരോധിക്കുന്നത് വരെയുള്ള വിവാദങ്ങള്‍ക്ക് ശേഷം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നത്.
          
NA Haris MLA | ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റായി എന്‍എ ഹാരിസ് എംഎല്‍എ; അഭിമാന നേട്ടത്തില്‍ കാസര്‍കോട്ടും ആഹ്ലാദം
                     
തെരഞ്ഞെടുപ്പില്‍ എന്‍ എ ഹാരിസ് രാജസ്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മാനവേന്ദ്ര സിംഗിനെ അഞ്ചിനെതിരെ 29 വോടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ നാലപ്പാട് കുടുംബാംഗമാണ് ബെംഗ്‌ളുറു ശാന്തിനഗര്‍ എംഎല്‍എ ആയ എന്‍ എ ഹാരിസ്. പിതാവും രാഷ്ട്രീയക്കാരനും വ്യവസായിയും 2004ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ആയിരുന്ന ഡോ. എന്‍ എ മുഹമ്മദിന്റെ പാതയിലൂടെ തന്നെയാണ് എന്‍ എ ഹാരിസും രാഷ്ട്രീയത്തിലെത്തിയത്. മൂന്നാം തലമുറയും ഈ വഴിയേ തന്നെയാണ്. എന്‍ എ ഹാരിസിന്റെ മകനായ മുഹമ്മദ് നാലപ്പാടാണ് ഇപ്പോള്‍ കര്‍ണാടക യൂത് കോണ്‍ഗ്രസ് പ്രസിഡന്റ്.
             
NA Haris MLA | ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റായി എന്‍എ ഹാരിസ് എംഎല്‍എ; അഭിമാന നേട്ടത്തില്‍ കാസര്‍കോട്ടും ആഹ്ലാദം

2008, 2013, 2018 വര്‍ഷങ്ങളില്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ തുടര്‍ചയായ വിജയമായിരുന്നു എന്‍ എ ഹാരിസിന് ലഭിച്ചത്. ഹാരിസ് കര്‍ണാടക സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു. കര്‍ണാടകയുടെ കാല്‍പന്ത് കളിയില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തിരികൊളുത്തി. ഇതിന്റെ തുടര്‍ചയായി ദേശീയ തലത്തില്‍ ഫുട്‌ബോളിന്റെ മുന്നേറ്റത്തിന് അദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. ഫുട്‌ബോളിനെ നെഞ്ചേറ്റി സ്‌നേഹിക്കുന്ന കാസര്‍കോടിനും ഈ സ്ഥാനലബ്ധി ഏറെ ആഹ്ലദമാണ് പകരുന്നത്.

*അഭിനന്ദന പ്രവാഹം*

വൈസ് പ്രസിഡന്റ്‌യി തെരഞ്ഞെടുക്കപ്പെട്ട എൻഎ ഹാരിസിനെ തമ്പ് മേൽപറമ്പ് അഭിനന്ദിച്ചു. എൻഎ ഹാരിസിന്റെ സ്ഥാനലബ്ധി ജില്ലയിലെ ഫുട്ബോൾ രംഗത്തിന് ആവേശം ഉണ്ടാക്കുന്നതാണെന്ന് എം എസ് സി മേൽപറമ്പ് പ്രസിഡന്റ് സി ബി മുഹമ്മദ് ഹനീഫ് പറഞ്ഞു. കൂടുതൽ പ്രതിഭകളെ കണ്ടെത്തി ഇൻഡ്യൻ ഫുട്ബോൾ ടീം ഫിഫ ലോക കപ് ഫുട്ബോൾ കളിക്കാൻ പ്രാപ്തരാക്കാൻ എൻഎ ഹാരിസിന് കഴിയുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:

Keywords:  Latest-News, National, Kasaragod, Top-Headlines, Sports, Football, Karnataka, MLA, NA Haris MLA, National Football Federation, NA Haris MLA elected as National Football Federation Vice President; Kasaragod also rejoiced at proud achievement.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia