ദേര്‍ളക്കട്ട കണ്ണീരില്‍ കുതിര്‍ന്നു; മൈസൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി
May 15, 2014, 11:48 IST
മംഗലാപുരം: (www.kasargodvartha.com 15.05.2014) മൈസൂരിനടുത്ത പെരിയ പട്ടണത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ദേര്‍ളക്കട്ട ഗ്രാമം കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നല്‍കി. രണ്ട് കുടുംബങ്ങളിലെ ഒമ്പത് പേരാണ് ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മൈസൂരില്‍ അപകടത്തില്‍പെട്ടത് തൊക്കോട്ട് താമസിക്കുന്ന മലയാളി കുടുംബം
അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ആറ് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. പെരിയപട്ടണം കമ്പഌുരയിലാണ് ഒമ്പത് പേരുടെ ജീവന്‍ അപഹരിച്ച അപകടം ഉണ്ടായത്. 21 പേര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്‌നാട് മുത്തുപ്പേട്ട ദര്‍ഗ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ബുധനാഴ്ച വൈകിട്ട് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. ഉറ്റവരുടെയും മിത്രങ്ങളുടെയും കണ്ണീരും കരച്ചിലും തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ കുട്ടികളുടേതുള്‍പെടെയുള്ള മൃതദേഹങ്ങള്‍ മണ്ണോട് ചേര്‍ന്നപ്പോള്‍ അത് വിവരിക്കാനാവാത്ത ശോകത്തിന്റെ അന്തരീക്ഷം പരത്തി.
തൊക്കോട്ടെ ബീഡിത്തൊഴിലാളി പി.എച്ച് മുഹമ്മദിന്റെയും സുഹൃത്തും വസ്ത്ര വ്യാപാരിയുമായ അമീറുദ്ദീന്റെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ദുരന്തത്തിനിരയായത്. തമിഴ്‌നാട്ടിലെ ചില പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങാനായി കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. മുത്തുപ്പേട്ട ദര്‍ഗ സന്ദര്‍ശിച്ചതിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ മടങ്ങുമ്പോഴായിരുന്നു മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ ഇവരെ മാടിവിളിച്ചത്.
മരണപ്പെട്ട 15 മാസം പ്രായമുള്ള ഷമൂന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. കുട്ടിയുടെ അസുഖം ഭേദമാകാന്‍ പുണ്യ സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുക എന്ന ഉദ്ദേശ്യവുമായാണ് കുടുംബം യാത്ര തിരിച്ചത്. പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ അപകടത്തില്‍ ഷമൂനും മരണപ്പെട്ടത് ദുഃഖം ഇരട്ടിപ്പിച്ചു.
പരിക്കേറ്റവരില്‍ മുഹമ്മദിന്റെ ഭാര്യ സീനത്ത്, സീനത്തിന്റെ അടുത്ത ബന്ധുവായ ബുഷ്‌റ, മകള്‍ സഫ, സീനത്തിന്‍െ മൂത്ത സഹോദരി റസിയ, മക്കളായ ഹഫീസ്, ഇഫാസ് എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. സംസ്ഥാന ആരോഗ്യ മന്ത്രി യുടി ഖാദര്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം ഷാഹുല്‍ ഹമീദ് തുടങ്ങി നിരവധി പേര്‍ ദുരന്തത്തില്‍ പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. പ്രമുഖരുള്‍പെടെയുള്ള നിരവധി പേര്‍ അപകട സ്ഥലത്തും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ആശുപത്രിയിലും എത്തി.
മുന്‍ കേന്ദ്രമന്ത്രി ജനാര്‍ദന പൂജാരി അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ച ടിബ്ലേപദവിലെ ആഇശുമ്മയുടെ മൂത്ത മകന്‍ മുസ്തഫ മൂന്ന് മാസം മുമ്പുണ്ടായ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. മുസ്തഫ സഞ്ചരിച്ച ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചായിരുന്നു അപകടം.
മരണപ്പെട്ട സഫീദ, സമുന, റുഖിയ, അമീര്‍, ഫൗസിയ, ഇഷാം എന്നിവരുടെ മൃതദേഹങ്ങള്‍ ദേര്‍ളക്കട്ട ബദിയ മസ്ജിദ് ഖബര്‍സ്ഥാനിലും ജുനൈദ് ഖാന്റെ മൃതദേഹം ഫൈസല്‍ നഗറിലും, ആഇശുമ്മയുടെ മൃതദേഹം അസായി മസ്ജിദ് ഖബര്‍സ്ഥാനിലും സര്‍ഫുദ്ദീന്റെ മൃതദേഹം ബണ്ഡ്വാളിലും ഖബറടക്കി. നൂറുകണക്കിനാളുകള്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.
Related News:
മൈസൂരില്‍ അപകടത്തില്‍പെട്ടത് തൊക്കോട്ട് താമസിക്കുന്ന മലയാളി കുടുംബം
മൈസൂരില്‍ വാഹനാപകടം: വിനോദ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ 9 പേര്‍ മരിച്ചു
Keywords : Mangalore, Accident, Death, National, Mysore, Van, Minister.
Keywords : Mangalore, Accident, Death, National, Mysore, Van, Minister.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067