ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ച കടുക് രംഗത്തെത്തുന്നു
May 12, 2017, 19:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 12/05/2017) ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ച കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് ജനറ്റിക്കല്‍ എന്‍ജീനിയറിംഗ് അപ്രൈസല്‍ കമ്മിറ്റി അംഗീകാരം നല്‍കി. കടുക് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ജി ഇ എ സി ശുപാര്‍ശ സമര്‍പ്പിച്ചിച്ചു.
ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെങ്കിലും ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയിട്ടുള്ള സാഹചര്യത്തില്‍ കോടതി വിധി വരുന്നത് വരെ സര്‍ക്കാര്‍ കാത്തിരിക്കുമെന്നാണ് സൂചന. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കു വേണ്ടി രാജ്യം 10 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ടെന്നും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുവാന്‍ സാധിച്ചാല്‍ ഈ ചെലവ് ഇല്ലാതാക്കാനാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കര്‍ഷകരെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ കടുക് കൃഷി ചെയ്യാന്‍ സാധിച്ചാല്‍ ആഗോള വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നും ജനിതകമാറ്റം വരുത്തിയ വിത്തില്‍നിന്ന് സാധാരണ വിത്തിനങ്ങളേക്കാള്‍ 38 ശതമാനം അധികം വിളവ് ലഭിക്കുമെന്നുമാണ് പ്രതീക്ഷ. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം 10 വര്‍ഷം മുമ്പ് തന്നെ ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കാലാവസ്ഥ കണക്കിലെടുത്ത് വിത്തിനങ്ങള്‍ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്കയാല്‍ സര്‍ക്കാറുകള്‍ വിസമ്മതിക്കുകയാണുണ്ടായത്.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജനിതകമാറ്റം വരുത്തിയ കടുക് ഉല്‍പാദിപ്പിക്കാന്‍ അനുമതിക്കായി ഗവേഷകര്‍ വീണ്ടും ശ്രമിക്കുകയായിരുന്നു. അതേസമയം ലോക വ്യാപകമായി ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കും അത് തുടരാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Mustard Production by Genetics is accepted by GEAC
Keywords: New Delhi, Narendra-Modi, Mustard, Research, centre, National, Farming, Farmers, Central Government, Genetic, Government.