city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vehicle Horns | ബുധനാഴ്ച മുംബൈ നഗരത്തിൽ വാഹനങ്ങളിൽ നിന്ന് 'ഹോൺ' മുഴങ്ങില്ല; കാരണം ഇതാണ്!

മുംബൈ: (www.kasargodvartha.com) എല്ലാ വർഷവും ജൂണിൽ മുംബൈ ട്രാഫിക് പൊലീസ് (MTP) ഒരു ദിവസം 'നോ-ഹോണിംഗ്' ദിനമായി ആചരിക്കുന്നു. ഈ വർഷം, അത് ജൂൺ 14 ബുധനാഴ്ചയാണ്. മോട്ടോർ വാഹനങ്ങൾ ഹോൺ മുഴക്കുന്നതിലൂടെ അമിതമായ ശബ്ദം മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം തടയുക എന്നതാണ് ലക്ഷ്യം. ഒരു ദിവസത്തേക്ക് ഹോൺ മുഴക്കാതിരിക്കുക എന്ന ആശയം എംടിപി ആസൂത്രണം ചെയ്യുമ്പോൾ, മുംബൈ പോലുള്ള തിരക്കേറിയ നഗരത്തിൽ ഹോൺ മുഴക്കാതെ എങ്ങനെ യാത്ര ചെയ്യുമെന്ന് വാഹനമോടിക്കുന്നവർ ആശ്ചര്യപ്പെടുന്നു.

Vehicle Horns | ബുധനാഴ്ച മുംബൈ നഗരത്തിൽ വാഹനങ്ങളിൽ നിന്ന് 'ഹോൺ' മുഴങ്ങില്ല; കാരണം ഇതാണ്!

'അനാവശ്യമായ ഹോണടി ശബ്ദമലിനീകരണത്തിന് കാരണമാകുകയും ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. എമർജൻസി സർവീസ് വാഹനങ്ങൾ ഒഴികെ, ഹോൺ മുഴക്കതിരിക്കാൻ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം', ട്രാഫിക് ഡെപ്യൂട്ടി കമീഷണർ പ്രവീൺ പദ്‌വാൾ ജനങ്ങളോട് പറഞ്ഞു.

അനാവശ്യമായി ഹോണടിക്കുന്നതായി കണ്ടെത്തിയാൽ വാഹനമോടിക്കുന്നവർക്കും അവരുടെ വാഹനങ്ങൾക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരവും പരിസ്ഥിതി സംരക്ഷണ നിയമപ്രകാരവും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഇതിന് ലഭിച്ചത്. 'ട്രാഫിക് പൊലീസ് ചുമത്തുന്ന പിഴയെ കുറിച്ച് ചിന്തിച്ച് ആളുകൾ ഹോൺ മുഴക്കില്ലായിരിക്കും, പക്ഷേ ഇത് ഒരു ദിവസം കൊണ്ട് യഥാർത്ഥത്തിൽ ശബ്ദമലിനീകരണത്തിന്റെ ആഘാതം മാറ്റുമോ? ആളുകൾ ഇത് അനുദിനം പിന്തുടരാൻ തുടങ്ങിയാൽ, ചിലപ്പോൾ കാര്യങ്ങൾ മാറിയേക്കാം', ഒരു പ്രതികരണം ഇങ്ങനെ ആയിരുന്നു.

Keywords: News, National, Mumbai, Traffic Police, No-Honking Day, Noise Pollution, Mumbai News: Traffic Police Declare June 14 As 'No-Honking' Day to Curb Noise Pollution.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia