ഏഴ് മണിക്കൂര്‍ നീണ്ട അപൂര്‍വ്വ ശസ്ത്രക്രിയ; യുവാവിന്റെ തലയില്‍ നിന്നും നീക്കം ചെയ്തത് 1.8 കിലോ ട്യൂമര്‍
Feb 22, 2018, 15:24 IST
മുംബൈ:(www.kasargodvartha.com 22/02/2018) ഏഴ് മണിക്കൂര്‍ നീണ്ട അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ യുവാവിന്റെ തലയില്‍ നിന്നും 1.8 കിലോ ട്യൂമര്‍ നീക്കം ചെയ്തു. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിന്റെ തലയില്‍ നിന്നും ട്യുമര്‍ വിജയകരമായി നീക്കം ചെയ്തത്. 31 വയസ്സുകാരനായ സന്‍ത്‌ലാല്‍ പാല്‍ എന്ന വസ്ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തില്‍ ട്യൂമര്‍ വളര്‍ന്നത്. ട്യൂമര്‍ മുറിച്ചു മാറ്റിയത് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്.
തലയോട്ടിയില്‍ മുഴയും ശക്തമായ തലവേദനയും കാരണം ഈ മാസം തുടക്കത്തിലായിരുന്നു ഉത്തര്‍പ്രദേശുകാരനായ സന്‍ത്‌ലാല്‍, നായര്‍ ആശുപത്രിയില്‍ എത്തുന്നത്. ഒരു വര്‍ഷത്തോളമായി സന്‍ത്‌ലാലിന് കാഴ്ചയും നഷ്ടപ്പെട്ടിരുന്നു.
സന്‍ത്‌ലാലിന്റെ തലയില്‍ മറ്റൊരു തല വളര്‍ന്നത് പോലായിരുന്നു ട്യൂമറിന്റെ രൂപം. ലോകത്ത് തന്നെ ആദ്യമായാണ് ഇത്രയും വലിപ്പത്തിലുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. ഇതിന് മുമ്പ് 1.4 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തതായിരുന്നു റെക്കോര്‍ഡ്. അപൂര്‍വ്വമായ ശാസ്ത്രക്കിയ വിജയമായത് ആതുര രംഗത്ത് ചരിത്രമാണെന്നും രോഗികള്‍ക്ക് അതിനൂതന ചികിത്സ നല്‍കാന്‍ ആശുപത്രി പര്യാപതമായതിന്റെ ഉദാഹരണമാണിതെന്നും ഡോ. രമേഷ് ഭര്‍മാല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Health, Hospital, Tumor, Mumbai: 1.87-kg tumour removed from brain of 31-year-old