city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹതാരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ നായകന്‍ ധോണി; കാരണം ഇതാണ്

റാഞ്ചി:(www.kasargodvartha.com 07/03/2019) സഹതാരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ നായകന്‍ ധോണി. തന്റെ സ്വന്തം ഭവനത്തില്‍ ധോണി ഒരുക്കിയ അടിപൊളി വിരുന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത് ധോണിയുടെ ജന്മനഗരമായ റാഞ്ചിയിലാണ്. റാഞ്ചിയിലെത്തിയ സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിന്റെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ധോണിയും ഭാര്യ സാക്ഷിയും ജന്മനാട്ടിലേക്ക് വരവേറ്റത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സഹതാരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ നായകന്‍ ധോണി; കാരണം ഇതാണ്

വെള്ളിയാഴ്ച്ചയാണ് മൂന്നാം ഏകദിനം. ഈ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഹോം വേദിയിലെ അവസാന അന്താരാഷ്ട്ര മത്സരമായേക്കും.ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതും കൂടി കണക്കിലെടുത്താണ് ധോണിയും ഭാര്യയും കൂടി സഹതാരങ്ങള്‍ക്ക് വിരുന്നൊരുക്കിയത് എന്നാണ് വിവരം. ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്നൊരുക്കിയ ഉഗ്രന്‍ ഭക്ഷണ വിരുന്നിന്റെ ചിത്രങ്ങള്‍ വിരാട് കൊഹ്ലി അടക്കമുള്ള താരങ്ങളും സോഷ്യയല്‍ മീഡയയില്‍ പങ്കുവെച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Cricket, Social-Media, Sports, Dhoni, Wife, Kohli,MS Dhoni dinner was set up at home for his team

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia